27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • 49ാം വയസിൽ അച്ഛൻ പക്ഷാഘാതമേറ്റ് വീണു, മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ; ഓർമകളുമായി മുരളി ​ഗോപി
Uncategorized

49ാം വയസിൽ അച്ഛൻ പക്ഷാഘാതമേറ്റ് വീണു, മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ; ഓർമകളുമായി മുരളി ​ഗോപി

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഭരത് ​ഗോപിയുടെ ഓർമ ദിനമാണ് ഇന്ന്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി അച്ഛനെ കുറിച്ചെഴുതിയ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഇന്ന് അച്ഛന്റെ ഓർമ്മദിനം എന്ന് പറഞ്ഞാണ് മുരളി പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. 1990കളിൽ എടുത്തൊരു ഫോട്ടോയും മുരളി ​ഗോപി പങ്കുവച്ചിട്ടുണ്ട്.

“ഇന്ന് അച്ഛന്റെ ഓർമ്മദിനം. ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം. 1986ഇൽ, തന്റെ 49ആം വയസ്സിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി. 1990കളുടെ തുടക്കത്തിൽ, എന്റെ ഓർമ്മ ശരിയെങ്കിൽ, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാൾ വീട്ടിൽ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. “ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?” അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം. പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്., കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ…ഒരു തിരിഞ്ഞുനോട്ടം”, എന്നാണ് മുരളി ​ഗോപി കുറിച്ചത്.

Related posts

സത്യഭാമയുടെ മനസ്സ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്; ഇത് കേരളത്തിൽ വിലപ്പോകില്ല: കെ മുരളീധരൻ

Aswathi Kottiyoor

അബദ്ധത്തിൽ 11 കെവി ലൈനിൽ തൊട്ടു, ഷോക്കേറ്റ് തെറിച്ചുവീണു, സത്യനെ മരണത്തിൽ നിന്ന് രക്ഷിച്ച രഞ്ജിത്തിന് കൈയ്യടി

തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും; ചെലവ് ഏഴ് കോടി

Aswathi Kottiyoor
WordPress Image Lightbox