• Home
  • Uncategorized
  • കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം
Uncategorized

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം

കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പ്രഥമ സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം. വൈകുന്നേരം പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹിത്യോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായി.ഏഴു ദിനരാത്രങ്ങൾ ഇനി തൃശ്ശൂർ സാഹിത്യോത്സവത്തിലലിയും. ചൂടേറിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമായി വേദികൾ ഒരുങ്ങിക്കഴിഞ്ഞു. പ്രകൃതി, മൊഴി, പൊരുള്‍, അറിവ് എന്നീ വേദികളിലായി ഫെബ്രുവരി 3 വരെ നടക്കുന്ന സാഹിത്യോത്സവത്തില്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും പങ്കെടുക്കും.

വൈകുന്നേരം നാലു മുപ്പതിന് ബഷീറിൻറെ പേരിലുള്ള പ്രധാനവേദിയായ പ്രകൃതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. സാറാ ജോസഫ് പതാക ഉയര്‍ത്തും. സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

Related posts

തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’: ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

Aswathi Kottiyoor

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

സ്റ്റാലിനെയും ഉദയനിധിയെയും പറ്റിച്ച ‘ഇന്ത്യൻ ടീം ക്യാപ്റ്റന്’ എതിരെ കേസ്; പണവും തട്ടി

Aswathi Kottiyoor
WordPress Image Lightbox