27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജാതി ചോദിക്കാതെ ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന രാജ്യമാകണം ഇന്ത്യ: മന്ത്രി ഗണേഷ് കുമാർ
Uncategorized

ജാതി ചോദിക്കാതെ ഒരുമിച്ച് സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന രാജ്യമാകണം ഇന്ത്യ: മന്ത്രി ഗണേഷ് കുമാർ

ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കൊല്ലത്ത് റിപ്പബ്ലിക് ദിന പരേഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനാതിപത്യം ഇതുവരെയും കാത്ത് സൂക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. അയല്‍രാജ്യങ്ങളില്‍ പോലും ജനാതിപത്യം ഇല്ലാതായി. എന്നിട്ടും ഇന്ത്യ ഇത്രയും നാള്‍ മതേതരത്വം കാത്തുസൂക്ഷിച്ചുവെന്നും ഗണേഷ് കുമാർ പറഞ്ഞു.ഭരണഘടന ആണ് ഇന്ത്യയുടെ ശക്തി. മതേതരത്വം എന്ന അടിസ്ഥാന തത്വത്തിൽ കെട്ടിപ്പൊക്കിയതാണ് രാജ്യം. ദാരിദ്ര്യ നിർമാർജനം ഓരോ പൗരന്റെയും കടമയാണ്. സാമൂഹിക നീതി ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യം ആണ്. ഭരണഘടന വ്യകതി താല്പര്യങ്ങൾക്കോ സ്വാർത്ഥ താല്പര്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കേണ്ടതല്ല എന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്‍ ദേശീയ പതാക ഉയർത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Related posts

*കേന്ദ്ര ബജറ്റ് – മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം*

Aswathi Kottiyoor

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി, ജുഡീഷ്യൽ കസ്റ്റഡി നീട്ടി

Aswathi Kottiyoor

മലബാര്‍ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

Aswathi Kottiyoor
WordPress Image Lightbox