24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഒ രാജഗോപാലിനും ജ.എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ
Uncategorized

ഒ രാജഗോപാലിനും ജ.എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ

ഈ വര്‍ഷത്തെ പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനും ജസ്റ്റിസ് എം ഫാത്തിമ ബീവിക്കും പത്മഭൂഷൺ ലഭിച്ചു. പൊതുജനങ്ങൾക്ക് വേണ്ടി നടത്തിയ പ്രവർത്തനത്തിലുള്ള അംഗീകാരമാണെന്നും സംതൃപ്തിയുണ്ടെന്നും ഒ രാജഗോപാൽ 24നോട് പറഞ്ഞു. അംഗീകാരം യുവജനങ്ങൾക്ക് കൂടി പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍ഗോട്ടെ കര്‍ഷകന്‍ സത്യനാരായണ ബെലേരി, തെയ്യം കലാകാരന്‍ ഇ പി നാരായണന്‍ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പത്മശ്രീ ലഭിച്ചത്.

പത്മവിഭൂഷൺ പുരസ്കാര ജേതാക്കൾ:
വൈജയന്തിമാല ബാലി, ചിരഞ്ജീവി, എം വെങ്കയ്യ നായിഡു, ബിന്ദേശ്വർ പഥക്, പത്മ സുബ്രഹ്മണ്യം

പത്മഭൂഷൺ: ജസ്റ്റിസ് എം. ഫാത്തിമ ബീവി, ഹോർമുസ്ജി എൻ കാമ, മിഥുൻ ചക്രവർത്തി, സീതാറാം ജിൻഡാൽ, യംഗ് ലിയു, അശ്വിൻ ബാലചന്ദ് മേത്ത, സത്യബ്രത മുഖർജി,രാം നായിക്, തേജസ് മധുസൂദൻ പട്ടേൽ,ഒ രാജഗോപാൽ, ദത്താത്രയ് അംബാദാസ് മയലൂ, ടോഗ്ദാൻ റിൻപോച്ചെ , പ്യാരേലാൽ ശർമ്മ, ചന്ദ്രേശ്വർ പ്രസാദ് താക്കൂർ, ഉഷാ ഉതുപ്പ്, വിജയകാന്ത്, കുന്ദൻ വ്യാസ്

Related posts

മയക്കുമരുന്നുമായി ശിവപുരം സ്വദേശിയെ ഇരിട്ടി പോലീസ് പിടികൂടി

Aswathi Kottiyoor

പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

സാഹസിക പ്രിയർക്ക് സ്വാഗതം; കാട്ടാമ്പള്ളി കയാക്കിങ് ടൂറിസം കേന്ദ്രത്തിന് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox