23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • വ്യാപാരവുമില്ല സാമ്പത്തിക മാന്ദ്യവും; സംഭാവന നല്കൽ നിർത്തി പേരാവൂരിലെ വ്യാപാരികൾ
Uncategorized

വ്യാപാരവുമില്ല സാമ്പത്തിക മാന്ദ്യവും; സംഭാവന നല്കൽ നിർത്തി പേരാവൂരിലെ വ്യാപാരികൾ

പേരാവൂർ: കടുത്ത സാമ്പത്തിക മാന്ദ്യവും വ്യാപാരമില്ലായ്മയും കാരണം ദുരിതത്തിലായ വ്യാപാരികൾ സ്ഥാപനങ്ങളിൽ നിന്നുമുള്ള സംഭാവന നല്കൽ നിർത്തലാക്കി. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റാണ് അംഗങ്ങളുടെ നിർദ്ദേശപ്രകാരം തങ്ങളുടെ കടകളിൽ നിന്ന് സംഭാവന നല്കുന്നത് പൂർണമായും നിർത്തിയത്.സംസ്ഥാനത്തെ പല ടൗണുകളിലും ഇതിനകം ഇത്തരം വാർത്തകർ വന്നു കഴിഞ്ഞിട്ടുണ്ട്.

സ്ഥാപനത്തിലെ വാടകയും കറൻറ് ബില്ലും ജീവനക്കാരൻ്റെ കൂലിയും അനുബന്ധ ചിലവുകളും കഴിച്ചാൽ വ്യാപാരിക്ക് നൂറു രൂപ പോലും കിട്ടാത്ത സാഹചര്യമാണ് മാസങ്ങളായി തുടരുന്നതെന്ന് വ്യാപാരികൾ പറയുന്നു. ഇതിനിടയിലാണ് ദിവസവും പിരിവും സംഭാവനയും കൂടി നല്കേണ്ടത്. ഇത് വ്യാപാരത്തെ കൂടുതൽ ദുരിതത്തിലാക്കുന്നതിനാലാണ് ഇത്തരം പിരിവും സംഭാവനയും മേലിൽ നല്കില്ലെന്ന നിലപാടിലേക്ക് പേരാവൂരിലെ വ്യാപാരികൾ എത്തിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ഇതേ നിലപാടിലാണ്.

സംഭാവന നല്കാത്തത് ചൂണ്ടിക്കാട്ടി യു.എം.സി അംഗങ്ങളുടെ സ്ഥാപനങ്ങളിൽ ഇന്ന് മുതൽ ബോർഡ് സ്ഥാപിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Related posts

സഞ്ജു സാക്ഷി! ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് റിയാന്‍ പരാഗ്; ബാറ്റിംഗിലും ബൗളിംഗിലും ഉഗ്രന്‍ ഫോം

Aswathi Kottiyoor

തമിഴ്നാട്ടില്‍ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക്; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥര്‍

Aswathi Kottiyoor

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സമരം; ഒത്തുതീർപ്പിന് ​ഗതാ​ഗതമന്ത്രി, ചർച്ചയ്ക്ക് വിളിച്ചു

Aswathi Kottiyoor
WordPress Image Lightbox