20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി കായിക മന്ത്രി, ‘ഏജന്‍സികളെ മാറ്റി സർക്കാർ ഏറ്റെടുക്കും’
Uncategorized

സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി കായിക മന്ത്രി, ‘ഏജന്‍സികളെ മാറ്റി സർക്കാർ ഏറ്റെടുക്കും’

തിരുവനന്തപുരം:സംസ്ഥാനത്തെ മൈതാനങ്ങളുടെ മോശം അവസ്ഥയെ പറ്റിയുള്ള ന്യൂസ് പരമ്പരയോട് പ്രതികരിച്ചു കായിക മന്ത്രി വി അബ്ദുറഹ്മാൻ. സ്റ്റേഡിയങ്ങളുടെ ദുരവസ്ഥയ്ക്ക് കാരണം നിർമ്മാണ കരാർ ഏറ്റെടുത്ത ഏജൻസികൾ ആണ് എന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറ‍ഞ്ഞു. വീഴ്ച വരുത്തിയ ഏജൻസികളെ മാറ്റി മോശം അവസ്ഥയിലുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം സർക്കാർ ഏറ്റെടുക്കും. അതിവേഗത്തിൽ സ്റ്റേഡിയങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കളിസ്ഥലങ്ങളുടെ അവസ്ഥ ന്യൂസ്‌ ചൂണ്ടി കാണിച്ചത് ശരിയാണെന്ന് മന്ത്രി പറഞ്ഞു. കിറ്റ്കോ ആണ് സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണിയും മറ്റും ഏറ്റെടുത്തത്. ഇതില്‍ കിറ്റ്കോ വലിയ കാലതാമസം ഉണ്ടാക്കി. അത്തരത്തിൽ ഉള്ള എല്ലാ സ്റ്റേഡിയങ്ങളും സർക്കാർ ഏറ്റെടുക്കും.

ഏജൻസികളെ ഒഴിവാക്കും. സർക്കാർ നേരിട്ട് ഏറ്റെടുത്തു നിർമ്മാണം പൂർത്തിയാക്കും. ചെങ്ങന്നൂർ സ്റ്റേഡിയം സർക്കാർ ഏറ്റെടുത്തു കഴിഞ്ഞു. ആലപ്പുഴ സ്റ്റേഡിയം ടെൻഡർ വിളിച്ചു കഴിഞ്ഞു. അധികം വൈകാതെ പണികൾ പൂർത്തിയാക്കും. സംസ്ഥാനത്ത് ഇനിയും പുതിയ സ്റ്റേഡിയങ്ങൾ വരും. നിലവിൽ ഉള്ള സ്റ്റേഡിയങ്ങൾ പരിപാലിക്കും. അതിനുള്ള ഫോർമുല ഉണ്ടാക്കും. പഞ്ചായത്ത്‌ തലങ്ങളിലും സ്റ്റേഡിയം വരും. എല്ലാ പഞ്ചായത്തിലും കളിക്കളം നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

ദുബായിലേക്ക് കടന്നാലും രക്ഷയില്ല മോനേ, കണ്ണൂർ സ്വദേശിയായ ബലാത്സംഗക്കേസ് പ്രതിയെ യുഎഇ ഇന്ത്യയ്ക്ക് കൈമാറി

Aswathi Kottiyoor

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

Aswathi Kottiyoor

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

WordPress Image Lightbox