23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ
Uncategorized

അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

തിരുവനന്തപുരം: സോളാറിലൂടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്ന വൻ പദ്ധതിക്ക് തിരുവനന്തപുരത്ത് നേതൃത്വം നൽകി അനെർട്ട് (ANERT). തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ‘സോളാർ സിറ്റി’ പദ്ധതിയിലൂടെയാണ് വലിയ ചുവടുവെപ്പ് നടക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോർജ്ജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ടാണ് സോളാർ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിൽ നിന്നും തിരുവനന്തപുരം നഗരസഭയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്മാർട്ട്സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം നഗരപരിധിയിലെ 500ൽ പരം പൊതുകെട്ടിടങ്ങളിൽ 16 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട് സ്ഥാപിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനും അനുമതിയായി.

25,000 വീടുകളിൽ സൗരോർജ്ജമെത്തും

തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന ഗുണഭോക്താക്കൾക്ക് അടിസ്ഥാന വിലയുടെ 40% വരെ സബ്സിഡിയും അനുവദിക്കും. കൂടാതെ ഈ പദ്ധതിക്കായി വിവിധ ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പയും നൽകും. ലോണിന് സംസ്ഥാന സർക്കാർ നൽകുന്ന 5% പലിശയിളവും നൽകുന്നുണ്ട്. നിലവിൽ ഹോം ലോണുകൾ ഉള്ള ഗുണഭോക്താക്കൾക്ക് ടോപ്-അപ് ആയി വായ്പ ലഭിക്കും.

2 കിലോവാട്ട് മുതൽ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നവർക്കാണ് സബ്സിഡി ലഭിക്കുക. ഫ്ലാറ്റുകൾ പോലെയുള്ള ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്ക് 500 കിലോവാട്ട് വരെ ശേഷിയുള്ള നിലയങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കാം.

Related posts

ഐസിയു പീഡനക്കേസ്; ഡോ കെ വി പ്രീതിക്കെതിരായ അതിജീവിതയുടെ പരാതിയില്‍ തുടരന്വേഷണം

Aswathi Kottiyoor

വെന്‍റിലേറ്ററിലുള്ള 22കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകി

Aswathi Kottiyoor

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox