27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്നറിയാം; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Uncategorized

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്; ശിക്ഷാവിധി ഇന്നറിയാം; പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത്ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധിയിൽ ഇന്നു തീരുമാനം. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക.

കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ കൊലപ്പെടുത്തിയത്.

Related posts

മൂന്നാറില്‍ കറങ്ങുന്നത് രണ്ട് പേരെ കൊന്ന കട്ടക്കൊമ്പൻ? ഇന്ദിര മരിച്ച സ്ഥലത്തിനടുത്ത് വീണ്ടും ഒറ്റക്കൊമ്പൻ

Aswathi Kottiyoor

ജൂൺ ഒന്നുമുതൽ പേരാവൂരിൽ ട്രാഫിക് പരിഷ്ക്കരണം

Aswathi Kottiyoor

ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.

Aswathi Kottiyoor
WordPress Image Lightbox