26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • സർക്കാരിനോട് വിശദീകരണം പോലും ചോദിച്ചില്ല,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണ്ണറുടെ അനുമതി
Uncategorized

സർക്കാരിനോട് വിശദീകരണം പോലും ചോദിച്ചില്ല,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണ്ണറുടെ അനുമതി

തിരുവനന്തപുരം:നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവനറെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണ്ണർ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ. നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Related posts

കിഴക്കമ്പലത്തെ ട്വൻ്റി 20 ഭക്ഷ്യ സുരക്ഷ മാർക്കറ്റ് പൂട്ടി; റോഡിൽ കിടന്ന് പ്രതിഷേധം

Aswathi Kottiyoor

കേരളത്തില്‍ ഇത്തവണ മെച്ചപ്പെട്ട കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം

Aswathi Kottiyoor

അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമം’; പ്രതിയുടെ ശിക്ഷ ശരിവെച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox