• Home
  • Uncategorized
  • എനർജി മീറ്റർ പരിശോധനയ്ക്ക് വിപുലമായ സംവിധാനം; ഒരു കോടി ചെലവിട്ട് ലാബ് നിർമിച്ചു
Uncategorized

എനർജി മീറ്റർ പരിശോധനയ്ക്ക് വിപുലമായ സംവിധാനം; ഒരു കോടി ചെലവിട്ട് ലാബ് നിർമിച്ചു

പാലക്കാട്: പാലക്കാട് ജില്ലക്കാർക്ക് വൈദ്യുതി മീറ്റർ പരിശോധനയ്ക്കായി ഇനി സമീപ ജില്ലകളെ ആശ്രയിക്കേണ്ടതില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വകുപ്പിന് കീഴിൽ അത്യാധുനിക പരിശോധന സംവിധാനങ്ങളോടെ, നവീകരിച്ച മീറ്റർ ലബോറട്ടറി ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ലാബിന്റെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.

വൈദ്യുതി കണക്ഷൻ നേടാനായി എനർജി മീറ്റർ പരിശോധനയ്ക്ക് പാലക്കാട് ജില്ലയില്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒരു കോടി ചെലവിൽ നിർമിച്ച ലാബിൽ ഒന്നിന് പകരം ഒട്ടേറെ വൈദ്യുതി മീറ്ററുകൾ ഒരേ സമയം പരിശോധിക്കാം. അത്യാധുനിക മീറ്ററുകൾ പരിശോധിക്കാൻ കഴിയുന്ന സംസ്ഥാനത്തെ ആദ്യത്തെ ടെസ്റ്റ് ബെഞ്ച് സംവിധാനമാണ് ജില്ലയിലേത്. മീറ്റർ പരിശോധിക്കാനുള്ള അപേക്ഷകരുടെ എണ്ണം വർധിച്ചതോടെയാണ് പരിശോധനാ ലാബ് വിപുലീകരിച്ചത്.

സോളാർ പ്ലാന്റുകൾക്കും വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കും പരിശോധിക്കാം. ഉപഭോക്താക്കൾ സ്വകാര്യ സ്ഥാപനങ്ങളിൽ
നിന്ന് വാങ്ങുന്ന മീറ്ററുകളുടെ ​ഗുണനിലവാര സർട്ടിഫിക്കറ്റും ലാബിൽ ലഭ്യമാക്കും. ഇതോടെ കണക്ഷൻ വൈകുന്ന പ്രതിസന്ധിക്കും പരിഹാരമാകും.

Related posts

മീൻപിടിയ്ക്കാൻ പോയി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ലഭിച്ചു

Aswathi Kottiyoor

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ?; ആറ്റിങ്ങലിൽ വി.മുരളീധരൻ, ഇടഞ്ഞ് ശോഭ

Aswathi Kottiyoor

ബ്ലേഡ് മാഫിയകൾക്കെതിരെ ശക്തമായ നടപടി വേണം: വ്യാപാരി വ്യവസായി സമിതി

Aswathi Kottiyoor
WordPress Image Lightbox