27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുഴല്‍നാടന്‍റെ ചിന്നക്കനാൽ ഭൂമിയിൽ 50 സെന്‍റ് അധികം, മാത്യു ക്രമക്കേട് നടത്തിയെന്ന് തെളിവില്ലെന്നും വിജിലന്‍സ്
Uncategorized

കുഴല്‍നാടന്‍റെ ചിന്നക്കനാൽ ഭൂമിയിൽ 50 സെന്‍റ് അധികം, മാത്യു ക്രമക്കേട് നടത്തിയെന്ന് തെളിവില്ലെന്നും വിജിലന്‍സ്

ഇടുക്കി: മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാങ്ങിയ ചിന്നക്കനാലിലെ ഭൂമിയുടെ പോക്കുവരവില്‍ ക്രമക്കേടുണ്ടെന്ന് വിജിലൻസ്. 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഭൂമി വിൽപ്പന നടത്തരുതെന്ന് 2020ൽ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നതാണ്. ഭൂമി പോക്ക് വരവ് സമയത്ത് വില്ലേജ് ഓഫീസർ ഇത് അടയാളപ്പെടുത്തിയില്ലെന്നും വിജിലൻസ് കണ്ടെത്തി.ക്രമക്കേട് നടത്തിയത് മാത്യുക്കുഴൽനാടൻ ആണെന്നതിന് തെളിവില്ല. 2008 മിച്ചഭൂമി കേസിൽ ഉൾപ്പെടുമ്പോൾ അത് മറ്റൊരാളുടെ ഭൂമിയായിരുന്നു. മാത്യു കുഴൽനാടൻ്റെ കൈവശമുള്ള ഭൂമിയിലെ 50 സെൻ്റ് ആധാരത്തിൽ ഉള്ളതിൽ അധിക ഭൂമിയാണെന്നും വിജിലന്‍സ് കണ്ടെത്തി. ഇത് തിരികെ പിടിക്കാൻ റവന്യൂ വകുപ്പിന് ശുപാർശ ചെയ്യും. അത് പിന്നീട് മറ്റൊരാൾക്ക് വിറ്റ ശേഷമാണ് കുഴൽനാടിന്റെ കൈകളിൽ എത്തിയത്. മിച്ചഭൂമിയാണെന്ന് അറിഞ്ഞു കൊണ്ടാണ് കുഴൽനാടൻ വാങ്ങി എന്നതിന് തെളിവില്ലെന്നും വിജിലന്‍സ് പറയുന്നു.

Related posts

പ്ലസ് വൺ ബാച്ച് കൂട്ടില്ല, പ്രതിസന്ധിയുണ്ടെന്ന പ്രചാരണം രാഷ്ട്രീയമെന്നും വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

പൂര ലഹരിയിലേക്ക് തൃശ്ശൂര്‍, നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂരവിളംബരം

Aswathi Kottiyoor

‘ലിനി ത്യാഗത്തിന്റെ പ്രതീകം, നാടിൻ്റെ അഭിമാനം’; സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പിൽ കെ.കെ. ശൈലജ

Aswathi Kottiyoor
WordPress Image Lightbox