24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍’; ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം
Uncategorized

‘നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍’; ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം


എസ്.കെ.എസ്.എസ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ ഗുരുതര ആരോപണവുമായി പാണക്കാട് കുടുംബാംഗം.സമസ്തയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണിക്കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് സമീറലി ശിഹാബ് തങ്ങള്‍. സമസ്തക്ക് പരാതി നല്‍കാനാണ് നീക്കം. അതേസമയം സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഒരു വിഭാഗം സമസ്ത നേതാക്കള്‍ വാര്‍ത്ത കുറിപ്പിറക്കി.
പത്ത് വര്‍ഷം മുന്നേയുള്ള കത്താണ് ഇപ്പോള്‍ സമസ്ത അണികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. അന്തരിച്ച സമസ്ത മുശാവറ അംഗവും മുതിര്‍ന്ന നേതാവുമായിരുന്ന ടി.എം ബാപ്പു മുസ്ലിയാര്‍ ,സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്ലിയാര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേവും ഭീഷണിയുമാണ് കത്തിന്റെ ഉള്ളടക്കം. കത്ത് തയ്യാറാക്കിയത് സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് സമീറലി തങ്ങള്‍ ആരോപിച്ചു.

തെളിവ് സഹിതം സമസ്തക്ക് പരാതി നല്‍കാനാണ് സമീറലി തങ്ങളുടെ നീക്കം. അതേസമയം സത്താര്‍ പന്തല്ലൂരിന് സത്താര്‍ പന്തല്ലൂരിനെ പിന്തുണച്ചു ഒരു വിഭാഗം സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന ഇറക്കി. ആലങ്കരികമായി സത്താര്‍ ഉപയോഗിച്ച വാക്കിന്റെ അര്‍ത്ഥം ഉള്‍ക്കൊള്ളാതെ ചിലര്‍ ദുഷ്പ്രചാരണം നടത്തി എന്നും മുസ്ലിം സമുദായത്തെ എക്കാലത്തും ഭിന്നത ഉണ്ടാക്കിയ കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍ എന്നും വാര്‍ത്ത കുറിപ്പില്‍ പറയുന്നു. പ്രസംഗം ഇതര മതസ്ഥര്‍ക്കെതിരായ പ്രചാരണമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കൂട്ട് നിന്നവര്‍ മാപ്പ് പറയണം എന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഉമര്‍ ഫൈസി മുക്കം,എ വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവരുടേതാണ് സംയുക്ത പ്രസ്താവന.

Related posts

ആളുകളെ കയറ്റിക്കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് തലകീഴായി മറി‌ഞ്ഞ് 14 പേർ മരിച്ചു, 21 പേർക്ക് പരിക്ക്

Aswathi Kottiyoor

നിയന്ത്രണം വിട്ടെത്തിയ കാർ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; മലയാളി വിദ്യാർഥിനി ഉൾപ്പെടെ 3 പേർ മൈസൂരുവിൽ മരിച്ചു

Aswathi Kottiyoor

‘വൈദ്യുതി ഉപയോ​ഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രശ്നത്തിലേക്ക് പോകും, പവർകട്ട് പീക് മണിക്കൂറിലെ അമിതലോഡ് മൂലം’

Aswathi Kottiyoor
WordPress Image Lightbox