27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും
Uncategorized

വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും

ലോക മലയാളി പ്രവാസി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ തായ്ലാൻഡ് ബാങ്കോക്കിൽ വച്ച് നടക്കുന്ന നാലാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘടനം ചെയ്യും. ജനുവരി 26, 27 തീയതികളിൽ ബാങ്കോക്കിലെ അംബാസഡർ ഹോട്ടലാണ് കൺവെൻഷൻ വേദി. 164 രാജ്യങ്ങളിൽ നിന്നായി ഏകദേശം 400 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വേൾഡ് മലയാളി ഫെഡറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികവാർന്ന ആഗോള സമ്മേളനമായിരിക്കും ബാങ്കോക്കിൽ വച്ച് നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എംഎൽഎമാരായ മോൻസ് ജോസഫ്, ഷാഫി പറമ്പിൽ, റോജി എം ജോൺ, വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ പാട്രൺ ജനാബ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവരും വ്യവസായ പ്രമുഖരും, കലാകാരന്മാരും ഉൾപ്പെടെ വിവിധ വ്യക്തിത്വങ്ങൾ പങ്കെടുക്കും. “സന്നദ്ധ സേവനം സാമൂഹ്യ ക്ഷേമത്തിന്‌” എന്ന ആപ്‌ത വാക്യത്തിലൂന്നിയാണ്‌ ഇത്തവണത്തെ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍.

ബിസിനസ്‌ മീറ്റ്‌, മീഡിയ കോണ്‍ഫറന്‍സ്‌, പ്രവാസി ഉച്ചകോടി, “വോയിസ് ഓഫ് വുമൺ സഹ” വനിതാ പ്രോഗ്രാം, വിവിധ മേഖലകളിൽ പ്രശസ്തരായവരും, നേട്ടങ്ങൾ കൊയ്തവരുമായ വ്യക്തികൾക്കുള്ള ആദരവ്, കലാപരിപാടികള്‍ തുടങ്ങിയവ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുമെന്ന്‌ ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.

ഇസാഫ് (ESAF) ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസിന്റെ സ്ഥാപകൻ കെ പോൾ തോമസ്, ഡോ. മുരളി തുമ്മാരുക്കുടി, പ്രമുഖ വ്യവസായിയും വേൾഡ് മലയാളി ഫെഡറേഷന്റെ പാർട്ണറും കൂടിയായ ഡോ. സിദ്ദിഖ് അഹമദ്, കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. കൺവെൻഷനോടനുബന്ധിച്ച് നടക്കുന്ന വനിതാ ഫോറം പരിപാടിയിൽ “വോയിസ് ഓഫ് വുമൺ സഹ” യിൽ ആരോഗ്യ പ്രവർത്തകയും എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ഡോ. ഫാത്തിമ അസ്‌ല സംസാരിക്കും. ഭിന്നശേഷി കുഞ്ഞുങ്ങളുടെ മാതാ പിതാക്കൾ നേരിടുന്ന വെല്ലുവിളികളുടെ ശബ്ദമായി വോയിസ്‌ ഓഫ് വുമനിൽ WMF ഇറ്റലി കൗൺസിൽ പ്രസിഡന്റ്‌ ഡോ. അൻസമ്മ, അഡ്വൈസറി ബോർഡ്‌ അംഗം സിന്ധു സജീവ് (കേരള ) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. വിവിധമേഖലകളിൽ നിന്നുള്ള മികവുറ്റ വ്യക്തിത്വങ്ങളെ ആദരിക്കൽ ചടങ്ങിൽ കലാ മേഖലയിലെ ശ്രേഷ്ഠ സംഭവനകൾക്ക് വിശ്വകലാശ്രീ പുരസ്‌കാരം ശ്രീ സൂര്യ കൃഷ്ണാമൂർത്തിക്ക് നൽകും. ഇതോടൊപ്പം നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ പ്രശസ്ത ഗായകരായ അതുൽ നറുകര, അരുൺ ഗോപൻ അഞ്ജു ജോസഫ്, അവതാരകരായ രാജ്‌ കലേഷ്, മാത്തുക്കുട്ടി, കലാഭവൻ കെ എസ് പ്രസാദ്, മെന്റലിസ്റ്റ് അൽത്താഫ് ഹാജ എന്നിവരുടെ പരിപാടികൾ ഉണ്ടായിരിക്കും.

Related posts

നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ ബക്കറ്റിൽ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന എസ്‌ഐ എം സി അഭിലാഷ്

Aswathi Kottiyoor

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കണിച്ചാർ ചാണപ്പാറ സ്വദേശി വട്ടമറ്റത്തിൽ മെജോ വി ജെയിംസ് (31) ന്റെ സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് കണിച്ചാർ സെന്റ് ജോർജ് ദേവാലയത്തിൽ നടക്കും.

Aswathi Kottiyoor

കണിച്ചുകുളങ്ങര കൊലക്കേസ്:’സജിത്ത് ക്രൂരഹൃദയനായ കുറ്റവാളി’, ജാമ്യാപേക്ഷക്കെതിരെ സംസ്ഥാനം,അന്തിമവാദം അടുത്തമാസം

Aswathi Kottiyoor
WordPress Image Lightbox