27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട കുട്ടി, മുകളിലൂടെ കടന്നു പോകുന്ന ബസ്; തലനാരിഴക്ക് രക്ഷ, ഡ്രൈവർക്കെതിരെ കേസ്
Uncategorized

കൊച്ചിയിൽ സ്കൂൾ ബസിനടിയിൽപ്പെട്ട കുട്ടി, മുകളിലൂടെ കടന്നു പോകുന്ന ബസ്; തലനാരിഴക്ക് രക്ഷ, ഡ്രൈവർക്കെതിരെ കേസ്


കൊച്ചി : സ്കൂൾ ബസ് അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂർ സ്വദേശി ഉമ്മറിനെതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ടാണ് കേസിന് ആസ്പദമായ അപകടമുണ്ടായത്. പെരുമ്പാവൂർ മെക്കാ സ്കൂളിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടി അൽപ്പം മുന്നോട്ട് പോകുന്നതിനിടെ ബസ് മുന്നോട്ട് എടുക്കുകയും വണ്ടി തട്ടി വീണ കുട്ടി ബസിന് അടിയിൽപ്പെട്ട് പോകുകയുമായിരുന്നു. ബസ്സിനടിയിൽപ്പെട്ട കുട്ടി തലനാരിക്കാണ് രക്ഷപ്പെട്ടത്. കാലിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Related posts

ഉറങ്ങിക്കിടക്കുന്നതിനിടെ കുടിലിന് തീപിടിച്ചു; യുപിയിൽ 3 കുട്ടികൾ വെന്തുമരിച്ചു

Aswathi Kottiyoor

2025ഓടെ അതിദാരിദ്രം ഇല്ലാത്ത സംസ്ഥാനമാകും കേരളം: മുഖ്യമന്ത്രി.

Aswathi Kottiyoor

പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്; പകരം രാമക്ഷേത്രവും രാമജന്മഭൂമി മൂവ്‌മെന്റും

Aswathi Kottiyoor
WordPress Image Lightbox