26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • അരിയേക്കാളും ഓട്‌സിനേക്കാളും മികച്ച ഭക്ഷണം; ചെറുധാന്യങ്ങളുടെ പ്രാധാന്യം ഗ്രാമീണരെ ബോധ്യപ്പെടുത്തി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിക്കൂട്ടം
Uncategorized

അരിയേക്കാളും ഓട്‌സിനേക്കാളും മികച്ച ഭക്ഷണം; ചെറുധാന്യങ്ങളുടെ പ്രാധാന്യം ഗ്രാമീണരെ ബോധ്യപ്പെടുത്തി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥിക്കൂട്ടം


ചെറുധാന്യങ്ങള്‍ നിത്യേനെയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാലുള്ള ആരോഗ്യഗുണങ്ങള്‍ തമിഴ്‌നാട്ടിലെ ഗ്രാമീണരെ ബോധ്യപ്പെടുത്തി മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘം. റൂറല്‍ അഗ്രികള്‍ച്ചറല്‍ വര്‍ക്ക് എക്‌സ്പീരിയന്‍സിന്റെ ഭാഗമായി അമൃത കാര്‍ഷിക കോളേജിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള 15 അംഗ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് തമിഴ്‌നാട്ടിലെ സൊളവംപാളയത്ത് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്. ബോധവത്കരണത്തിന്റെ ഭാഗമായി അരിക്കുപകരം ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് പൊങ്കലുണ്ടാക്കി വിദ്യാര്‍ത്ഥികള്‍ ഗ്രാമീണര്‍ക്ക് വിതരണം ചെയ്തു.

ഇത്ര രുചികരമായി ചെറുധാന്യങ്ങള്‍ കൊണ്ട് പൊങ്കലുണ്ടാക്കാമെന്നത് ഗ്രാമീണര്‍ക്ക് പുതിയ അറിവായിരുന്നെന്ന് അമൃത കാര്‍ഷിക കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിനി ലക്ഷ്മി വികെ പറഞ്ഞു. അരിയേക്കാളും കലോറി കുറഞ്ഞ ചെറുധാന്യങ്ങള്‍ അമിത വണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും ദഹനപ്രശ്‌നമുള്ളവര്‍ക്കും ഉപയോഗിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ചെറുധാന്യങ്ങളുടെ കൃഷി മണ്ണിനും നല്ലതാണ്. കടയില്‍ നിന്ന് വാങ്ങുന്ന ഓട്‌സിനേക്കാളും എന്തുകൊണ്ടും മികച്ചതാണ് നമ്മള്‍ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങളെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

Related posts

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, സ്റ്റുഡൻസ് കൺസഷൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും: കെഎസ്ആർടിസി

Aswathi Kottiyoor

50,000 രൂപ ചോദിച്ചു, 40,000 വാങ്ങി, പക്ഷേ പിടിവീണു; കൈക്കൂലിക്കേസിൽ താലൂക്ക് സർവേയർ പാലക്കാട് പിടിയിൽ

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം ഇന്ന് ഉച്ചയോടെയെന്ന് ഭക്ഷ്യവകുപ്പ്; വൈകാൻ കാരണം മിൽമ ഉൽപ്പന്നങ്ങളിലെ കുറവ്

Aswathi Kottiyoor
WordPress Image Lightbox