24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അധികാരത്തിലിരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചിയറിഞ്ഞവർ; സിംഹാസനത്തില്‍ നിന്നിറങ്ങൂ…; കെഎൽഎഫ് വേദിയിൽ എം. മുകുന്ദൻ
Uncategorized

അധികാരത്തിലിരിക്കുന്നവര്‍ സിംഹാസനത്തിന്റെ രുചിയറിഞ്ഞവർ; സിംഹാസനത്തില്‍ നിന്നിറങ്ങൂ…; കെഎൽഎഫ് വേദിയിൽ എം. മുകുന്ദൻ


എംടി വാസുദേവന്‍ നായര്‍ക്ക് പിന്നാലെ കെഎല്‍എഫ് വേദിയില്‍ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എം മുകുന്ദനും. കിരീടങ്ങള്‍ വാഴുന്ന കാലമാണ് ഇപ്പോഴുള്ളത്. സിഹാസനത്തില്‍ ഇരിക്കുന്നവരോട് സിംഹാസനം ഒഴിയൂ എന്നാണ് പറയാനുള്ളത്. കിരീടത്തെക്കാള്‍ ചോരയ്ക്കാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും എം മുകുന്ദന്‍ പറഞ്ഞു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ പുസ്തകവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു പരാമര്‍ശം.

പുസ്തകത്തിലെ ഒരു വരിയെ ഉദ്ധരിച്ചുകൊണ്ട് സിപിഐഎം നേതാവ് എം സ്വരാജ് ചോദിച്ച ചോദ്യത്തോട് മറുപടി പറയുകയായിരുന്നു എം മുകുന്ദന്‍. അധികാരകേന്ദ്രങ്ങള്‍ പ്രാധാന്യം നല്‍കുന്നത് കിരീടത്തിനാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് വോട്ട് ചെയ്യേണ്ടത് ചോരയുടെ പ്രാധാന്യം നോക്കിയാണ്, കിരീടത്തിന്റേതല്ല. ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നവതെന്നും സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അതില്‍ നിന്നിറങ്ങണമെന്നും എം മുകുന്ദന്‍ പറഞ്ഞു.

കേരള ലിറ്ററേച്ചല്‍ ഫെസ്റ്റിവല്‍ സംവാദ വേദിയില്‍ എം ടി വാസുദേവന്‍ നായരും രാഷ്ട്രീയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ‘രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗ്ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസാബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്.

Related posts

‘മെഡിക്കൽ ബില്ലുകൾ താങ്ങാനാവുന്നില്ല’; ഭാര്യയെ ആശുപത്രിയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Aswathi Kottiyoor

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നാളെ തുടക്കമാവും

Aswathi Kottiyoor

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox