23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തിരുവാഭരണ ഘോഷയാത്ര നാളെ; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല, രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല
Uncategorized

തിരുവാഭരണ ഘോഷയാത്ര നാളെ; ഇത്തവണ പ്രത്യേക ചടങ്ങുകളില്ല, രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സഹാചര്യത്തിൽ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെ സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

അതേസമയം, മകരവിളിക്കിനായുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും ശബരിമലയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ദേവസ്വം പ്രസിഡന്‍റ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മകര വിളക്ക് ദർശനത്തിനായുള്ള പത്തു പോയിന്റുകളിലെ സുരക്ഷയും, മകരവിളക്ക് ദിവസം ജ്യോതി ദർശനത്തിനായി പുല്ലുമേടിലേക്ക് തീർത്ഥാടകരെ കയറ്റി വിടുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. മകരവിളക്കിനായി നട തുറന്ന ശേഷം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ തീർത്ഥാടകരുടെ തിരക്ക് കുറവായിരുന്നു

Related posts

കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം, ക്യാംപസ് അനിശ്ചിതകാലത്തേക്ക് അടച്ചു

Aswathi Kottiyoor

സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor

പാക്ക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ അറസ്റ്റിൽ; മൂന്നു വർഷം തടവുശിക്ഷ വിധിച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox