24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • ആരോപണ വിധേയർ കൂട്ടത്തോടെ കോടതിയിലേക്ക്, മുൻകൂർ ജാമ്യം തേടാൻ നീക്കം, നിയമോപദേശം തേടി
Uncategorized

ആരോപണ വിധേയർ കൂട്ടത്തോടെ കോടതിയിലേക്ക്, മുൻകൂർ ജാമ്യം തേടാൻ നീക്കം, നിയമോപദേശം തേടി

കൊച്ചി : നടിമാരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ആരോപണ വിധേയർ കൂട്ടത്തോടെ കോടതിയിലേക്ക്. കൊച്ചിയിലെ നടിയുടെ പരാതിയിൽ ആരോപണ വിധേയരായ മുകേഷ്, സിദ്ദിഖ്, ഇടവേള ബാബു എന്നിവരും ബംഗാളി നടിയുടെ പരാതിയിൽ ആരോപിക്കപ്പെട്ട രഞ്ജിത്തും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുൻകൂർ ജാമ്യം തേടാനാണ് ഇവരുടെ തീരുമാനം. കേസിൽ തുടര്‍നടപടിയെന്താകണമെന്നതിൽ നടൻമാർ നിയമോപദേശം തേടിയിട്ടുണ്ട്. കേസ് റദ്ദാക്കാൻ ഹർജി ഫയൽ ചെയ്യുന്നതും ആലോചിക്കുന്നുണ്ട്. കേസ് റദ്ദാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അഭിഭാഷക‍ര്‍ അറിയിച്ച സാഹചര്യത്തിലാണ് മുൻ കൂര്‍ ജാമ്യാപേക്ഷയും നൽകുന്നത്. ആരോപണം നേരിടുന്നവരും നിയമ സഹായം തേടി.

മരട് സ്വദേശിയായ നടിയുടെ പരാതിയിൽ 7 കേസുകളാണ് പൊലീസ് രജിസ്റ്റ‍ർ ചെയ്തത്. മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി. എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. 7 പേര്‍ക്കെതിരെയും പീഡന പരാതി ഉന്നയിച്ച നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അടുത്ത ദിവസം കോടതിയിൽ ഇതിനായി അപേക്ഷ നൽകും. നിലവിൽ 7 പേ‍ർക്കെതിരെയും വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. ഇതെല്ലാം ഒരൊറ്റ 164 സ്റ്റേറ്റ്മെന്റ് എടുക്കാനാണ് ആലോചന.

Related posts

അമേഠിയും റായ്ബറേലിയുമില്ല; ഒമ്പതാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച കോൺഗ്രസ്

Aswathi Kottiyoor

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസ്; ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor

കിതപ്പിനൊടുവിൽ കുതിച്ച് സ്വർണവില; ആശങ്കയോടെ ഉപഭോക്താക്കൾ

Aswathi Kottiyoor
WordPress Image Lightbox