24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം
Uncategorized

മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടക്കുന്ന സിനഡിൽ സഭാ വിഷയങ്ങൾ ചർച്ചയാകും.എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം , അതിരൂപത വിഭജനം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ഏകീകൃത കുർബാന നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ സഭാ അധ്യക്ഷൻ ചുമതലയേറ്റ തൊട്ടു പിന്നാലെ കടുത്ത നടപടികളിലേക്ക് സിനഡ് കടന്നേക്കില്ല.

മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് എത്തിയതോടെ ഷംഷാബാദ് രൂപതയ്ക്ക് പുതിയ മെത്രാനെയും തീരുമാനിച്ചേക്കും. നിലവിൽ സഹായ മെത്രൻമാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ തോമസ് പടിയത്ത് എന്നിവർക്കാണ് സാധ്യത. ശനിയാഴ്ചയാണ് സിനഡിന്റെ സമാപനം.

Related posts

ഓട്ടം കഴിഞ്ഞ് വണ്ടി കഴുകുന്നതിനിടെ ദാ ഒരു പൊതി, തുറന്നിട്ടും ഇന്ദ്രജിത്തിന്റ കണ്ണ് മഞ്ഞളിച്ചില്ല, നല്ല മാതൃക

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്ഫോടനം, കളമശേരി മെഡി. കോളജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും വിദഗ്ധ ചികിത്സ ഉറപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

‘കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പരാതി നൽകും, വേദി നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചതിൽ സന്തോഷം’; ആർഎൽവി രാമകൃഷ്ണൻ

Aswathi Kottiyoor
WordPress Image Lightbox