• Home
  • Uncategorized
  • 75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കി; തലസ്ഥാനത്ത് എസിപിക്കെതിരെ കേസെടുത്ത് കോടതി
Uncategorized

75കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കി; തലസ്ഥാനത്ത് എസിപിക്കെതിരെ കേസെടുത്ത് കോടതി

തിരുവനന്തപുരം : 75 കാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയ എ.സി.പിക്കെതിരെ കേസെടുത്ത് കോടതി. കഴക്കൂട്ടം എ.സി.പി ഡി.കെ പൃഥ്വിരാജിനെതിരെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്തത്. 75 വയസുകാരിയെയും മകനെയും കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് നടപടി. 2016 ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്യായമായി തടവിൽ വെയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ പ്രകാരമാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തിരുവനന്തപുരം കാലടി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കൊലപാതകക്കേസിൽ പ്രതികളാക്കി അന്യായമായി കസ്റ്റഡിയിൽ വെച്ചെന്നടക്കം പരാതിയിൽ ആരോപിക്കുന്നു.

Related posts

6 വയസുകാരിയെ കടിച്ച് കീറി തെരുവുനായ, പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ

Aswathi Kottiyoor

ലക്ഷങ്ങളുടെ കഞ്ചാവ് വേട്ട : വന്ദേഭാരത് ഉദ്ഘാടനം; സ്റ്റേഷൻ നിറയെ ആർപിഎഫുകാർ, പ്ലാറ്റ്ഫോം സ്റ്റെപ്പിനടിയിൽ ഒളിപ്പച്ചത് ലക്ഷങ്ങളുടെ മൊതല്!

Aswathi Kottiyoor

കരളലയിക്കും നൊമ്പരക്കാഴ്ച, അൽഷിഫ ആശുപത്രിയിൽ നവജാത ശിശുക്കൾ ഇൻക്യുബേറ്ററിന് പുറത്ത്, ദുരന്തമായി ഗാസ

Aswathi Kottiyoor
WordPress Image Lightbox