27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്
Uncategorized

വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനം: കേരളത്തിന് സുപ്രീംകോടതി നോട്ടീസ്

ദില്ലി: വയനാട്ടിലെ ഹൈസ്കൂൾ മലയാളം അധ്യാപക നിയമനത്തിൽ കോടതിയലക്ഷ്യ ഹർജിയിൽ സംസ്ഥാനത്തിന് സുപ്രീംകോടതി നോട്ടീസ്. നാല് അധ്യാപകരുടെ നിയമനം നടത്തണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2011ലെ പിഎസ്എസി ലിസ്റ്റ് പ്രകാരം നാല് പേരുടെ നിയമനം നടത്താനായിരുന്നു ഉത്തരവ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കോടതി വിധി വന്നത്.

പൊതുവിദ്യാഭ്യാസ പ്രിൻസപ്പൽ സെക്രട്ടറി റാണി ജോർജ്ജ് ഐഎഎസ്, ഡയറക്ടർ ഷാനവാസ് ഐഎഎസ്, വയനാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് എന്നിവർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനം ലഭിക്കാത്തതിനതിരെ ഉദ്യോഗാർത്ഥികളായ അവിനാശ് പി, റാലി പിആർ, ജോൺസൺ ഇവി, ഷീമ എം എന്നിവരാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇവർക്കു വേണ്ടി അഭിഭാഷകനായ ദിലീപ് പുളക്കോട്ട് ഹാജരായി.

Related posts

തോമസ് ഐസക്കിന്റെ ചോദ്യം ചെയ്യല്‍; ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി ഇ.ഡി

Aswathi Kottiyoor

‌‌യു.പിയിൽ ഉറങ്ങുകയായിരുന്ന എട്ട് മാസം പ്രായമായ കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊന്നു.

Aswathi Kottiyoor

പാചകത്തിനിടെ സിലിണ്ട‌ർ മൂന്ന് ഇഞ്ച് വലിപ്പത്തിൽ പൊട്ടിത്തെറിച്ചു, ഹരിപ്പാട് വീട്ടിൽ അപകടം; തലനാരിഴക്ക് രക്ഷ

Aswathi Kottiyoor
WordPress Image Lightbox