24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വജ്ര ജൂബിലി വിളമ്പര ഘോഷയാത്ര നടത്തി.
Uncategorized

വജ്ര ജൂബിലി വിളമ്പര ഘോഷയാത്ര നടത്തി.


കേളകം സെൻ്റ്തോമസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ മുന്നോടിയായുള്ള വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി മാത്യു , പ്രിൻസിപ്പാൾ ഇൻ ചാർജ് വിജി പി. ജെ , വാർഡ് മെമ്പർമാരായ സുനിത വാത്യാട്ട്, ജോണി പാമ്പാടിയിൽ ,ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പൂർവ അധ്യാപക സംഘടന പ്രതിനിധി പി.പി.വ്യാസ്ഷാ,പൂർവവിദ്യാർത്ഥി സംഘടനാ പ്രതിനിധി ഇ.പി.ഐസക്, പി ടി എ വൈസ് പ്രസിഡണ്ട് വി കെ സജീവ് , മദേഴ്സ് ഫോറം പ്രസിഡണ്ട് അമ്പിളി സജി എന്നിവർ നേതൃത്വം നൽകിയ റാലിയിൽ സ്കൂൾ എസ് പി സി , സ്കൗട്ട്&ഗൈഡ്സ്, ജൂനിയർ റെഡ്ക്രോസ് സംഘടനകൾ , പിടിഎ പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിൽസ്കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ കേളകം ടൗൺ ചുറ്റി തിരികെ സ്കൂളിലെത്തി. ഘോഷയാത്രയിൽ സംസ്ഥാനസ്കൂൾ കലോത്സവത്തിൽ തബലയിൽ ഒന്നാം സ്ഥാനം കിട്ടിയ ദീപക് കെ എ എന്ന പ്ലസ് വൺ വിദ്യാർത്ഥിയെ ആദരിക്കലും നടന്നു.
വജ്രജൂബിലി ആഘോഷങ്ങളുടെയും സ്കൂൾ വാർഷികത്തിൻ്റെയും ഉദ്ഘാടനം വെള്ളിയാഴ്ച ( ) നടക്കും.

Related posts

ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 ജീവനക്കാർക്ക് പരിക്ക്, സംഭവം ബെം​ഗളൂരുവിൽ

Aswathi Kottiyoor

രാഹുലിന് ഈ നാടിനേയോ ആനയെ പറ്റിയോ അറിവില്ല, കൂടെ വന്നവരെങ്കിലും പറഞ്ഞ് കൊടുക്കണ്ടേ; പ്രതിഷേധവുമായി നാട്ടുകാര്‍

Aswathi Kottiyoor

ക്വാറി, ക്രഷർ സമരം: വെള്ളിയാഴ്ച ചർച്ച

Aswathi Kottiyoor
WordPress Image Lightbox