25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് തമിഴ്നാടിന്റെ കത്ത്
Uncategorized

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് തമിഴ്നാടിന്റെ കത്ത്

കൊച്ചി: ശബരിമലയിലെ തിരക്കിൽ കേരളത്തിന് വീണ്ടും തമിഴ്നാടിന്‍റെ കത്ത്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ചീഫ് സെക്രട്ടറിയാണ്, കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസവും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി ശബരിമലയിലെ തിരക്കിൽ നേരിയ കുറവുണ്ട്. മകരവിളക്കിന് വെർച്വൽ ക്യൂ പരിമിതപ്പെടുത്തിയെങ്കിലും ശബരിമലയിലെത്തുന്ന ആരെയും തടയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയതും എരുമേലി പേട്ട തുളളലിൻ്റെയും പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച സന്നിധാനത്ത് തിരക്ക് കുറയാൻ കാരണം. പമ്പയിലും നിലയ്ക്കും തീർത്ഥാടകരുടെ തിരക്കില്ല. മകരവിളക്കിന് മുൻപ് എത്തുന്ന തീർത്ഥാടകർ സന്നിധാനത്തെ തമ്പടിക്കുന്നത് കണക്കിലെടുത്ത് മകരവിളക്കിനും തലേ ദിവസവും വെർച്വൽ ക്യൂ യഥാക്രമം 50000ഉം 40000 ഉം ആയി കുറച്ചിട്ടുണ്ട്.

Related posts

വാഴക്കോട് കാട്ടാനയുടെ കൊമ്പെടുത്ത സംഭവം: ഒരു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ല, 11 പ്രതികളും പുറത്ത്

Aswathi Kottiyoor

ആറ് മാസമായി ശമ്പളമില്ല: വനംവകുപ്പ് വാച്ചർമാരുടെ പണിമുടക്ക് തുടങ്ങി

Aswathi Kottiyoor

മാധ്യമങ്ങൾക്ക് വിലക്ക്, നിയമസഭാംഗങ്ങളുടെ ഫോട്ടോസെഷൻ ചിത്രീകരിക്കരുതെന്ന് നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox