കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അഡ്മാസ് എന്ന് പേരെഴുതിയ ഏയ്സ് പിക്കപ്പ് വാനാണ് സ്കൂട്ടറിനെ ഇടിച്ചത്.അപകട ശേഷം നിർത്താതെ പോയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കും .പിക്കപ്പ് ഡ്രൈവർക്കെതിരെ 304 എ വകുപ്പ് പ്രകാരമാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. നേരത്തെ എതിര്‍ദിശയിലെത്തിയ കാറില്‍ തട്ടിയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ സ്വകാര്യ ബസിന് മുന്നിലേക്ക് വീണതെന്നായിരുന്നു വിവരം. എന്നാല്‍, കൂടുതല്‍ പരിശോധനയില്‍ അപകടത്തിന്‍റെ കാരണം പിക്കപ്പ് വാനാണെന്ന് വ്യക്തമാവുകയായിരുന്നു. ഫാത്തിമ മിന്‍സിയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
- Home
- Uncategorized
- വിദ്യാര്‍ത്ഥിനിയുടെ മരണം; കാറില്‍ തട്ടിയല്ല അപകടം, കൂടുതല്‍ വിവരങ്ങൾ പുറത്ത്, പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ കേസ്