• Home
  • Uncategorized
  • ‘വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി; സംസ്ഥാനത്തെ കടകൾ അടച്ചിടും
Uncategorized

‘വ്യാപാര സംരക്ഷണ യാത്ര’യുമായി വ്യാപാരി വ്യവസായി; സംസ്ഥാനത്തെ കടകൾ അടച്ചിടും


വ്യാപാര സംരക്ഷണ യാത്ര നടത്താൻ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. ഈ മാസം 25 മുതൽ ഫെബ്രുവരി 15 വരെയാണ് യാത്ര നടക്കുക.ഫെബ്രുവരി 15 ന് സംസ്ഥാനത്തെ മുഴുവൻ കടകളും അടച്ച് സമരം നടത്തും. ഗവർണറും ഇടതുമുന്നണിയും തമ്മിലുള്ള പ്രശ്നമാണ് ഇടുക്കിയിലെ ഹർത്താലിന് കാരണം. ഏകോപന സമിതിയുമായി സർക്കാരിന് ഒരു പ്രശ്നവുമില്ലെന്ന് രാജു അപ്‌സര പറഞ്ഞു.

ഫെബ്രുവരി 15 ന് ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം.ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടുമെന്നാണ് വിവരം.

Related posts

എക്‌സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിലെ പ്രതി, ഋഷികേശ് വീണ്ടും കഞ്ചാവുമായെത്തി, കൈയ്യോടെ പൊക്കി!

Aswathi Kottiyoor

രഞ്ജിത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിനെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവ് പിടിയിൽ

Aswathi Kottiyoor

മഴക്കെടുതി; തിരുവനന്തപുരത്ത് 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Aswathi Kottiyoor
WordPress Image Lightbox