23 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • ക്ലാസ് റൂമിലിരിക്കുന്നതിനിടെ ദേഹം ചൊറിഞ്ഞു തടിച്ചു, പരിഭ്രാന്തിയിലായി സ്കൂൾ വിദ്യാർത്ഥികൾ; 12പേർ ആശുപത്രിയിൽ
Uncategorized

ക്ലാസ് റൂമിലിരിക്കുന്നതിനിടെ ദേഹം ചൊറിഞ്ഞു തടിച്ചു, പരിഭ്രാന്തിയിലായി സ്കൂൾ വിദ്യാർത്ഥികൾ; 12പേർ ആശുപത്രിയിൽ

ആലപ്പുഴ: ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി. ഹരിപ്പാട് ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെയാണ് അസാധരണ സംഭവമുണ്ടായത്. കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. കുട്ടികളുടെ ദേഹം ചൊറിഞ്ഞു തടിക്കുകയായിരുന്നു. സ്കൂളിലെ പ്ലസ് വണ്‍ ക്ലാസ് മുറിയിലാണ് സംഭവം. സംഭവം നടന്ന ഉടനെ പ്ലസ് വണ്‍ ക്ലാസിലെ 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ് മുറിയോട് ചേർന്നുള്ള മരത്തിലെ പുഴുക്കളാണ് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Related posts

ഒരു കുട്ടിയുള്‍പ്പെടെ ഏഴ് കൊലപാതകങ്ങള്‍; വനിതാ പരമ്പര കൊലയാളി ലാവോ റോംഗ്സിയെ ഇന്ന് രാവിലെ വധിച്ചതായി ചൈന

Aswathi Kottiyoor

അന്നെന്തുകൊണ്ട് പ്രധാനമന്ത്രിയെ ഫോണില്‍ ലഭിച്ചില്ല?’; പുല്‍വാമയില്‍ കത്തുന്ന വിവാദം

Aswathi Kottiyoor

എസ്ബിഐക്ക് വൻ തിരിച്ചടി, ഇലക്ടറൽ ബോണ്ട് വിവരങ്ങൾ നാളെ കൈമാറണം; ഹർജി സുപ്രീംകോടതി തള്ളി

Aswathi Kottiyoor
WordPress Image Lightbox