• Home
  • Uncategorized
  • സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി; പിടിയിലായത് മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ!
Uncategorized

സവാദ് ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി; പിടിയിലായത് മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെ!

തൊടുപുഴയിൽ അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് ഒളിവിൽ‌ കഴിഞ്ഞത് മരപ്പണിക്കാരനായി. കണ്ണൂർ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എൻഐഎ സവാദിനെ പിടികൂടിയത്. മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടെയാണ് എൻഐഎ സവാദിനെ കസ്റ്റഡിയിലെടുക്കുന്നത്.രഹസ്യവിവരത്തെ തുടർന്നാണ് സവാദിനെ എൻഐഎ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലർത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായാണ് വിവരം. പുലർച്ചെയായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താൻ സവാദ് തയാറായില്ലായിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്തപ്പോൾ സമ്മതിക്കുകയായിരുന്നു.

സവാദ് കണ്ണൂരിൽ തന്നെയുണ്ടായിരുന്നെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം. സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്​ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ അന്വേഷണം നടത്തിയിരുന്നു. പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ കേസിൽ 13 വർഷത്തിന് ശേഷമാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന സവാദ് പിടിയിലാകുന്നത്. 2010 ജൂലൈ നാലിനാണ്‌ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്.

Related posts

സിപിഐ എറണാകുളത്തെ വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

Aswathi Kottiyoor

കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കുന്നു

Aswathi Kottiyoor

വാഹനാപകടത്തില്‍ യുവാവിന് പരുക്ക്; ആര്‍ ശ്രീലക്ഷ്മിക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox