27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ട്രെയിനിൽ 7 വയസുകാരന് പൊള്ളലേറ്റ സംഭവം; ‘പ്രാഥമിക ചികിത്സ നിഷേധിച്ചു, ഉദ്യോഗസ്ഥർ ശ്രമിച്ചത് പിഴ ഈടാക്കാൻ’
Uncategorized

ട്രെയിനിൽ 7 വയസുകാരന് പൊള്ളലേറ്റ സംഭവം; ‘പ്രാഥമിക ചികിത്സ നിഷേധിച്ചു, ഉദ്യോഗസ്ഥർ ശ്രമിച്ചത് പിഴ ഈടാക്കാൻ’

കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ സഹയാത്രികന്‍റെ കയ്യിലെ ചായ മറിഞ്ഞ് പൊള്ളലേറ്റ ഏഴ് വയസ്സുകാരന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന് അമ്മ. ടിടിഇയോട് സഹായം തേടിയെങ്കിലും കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇരു തുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ് ഏഴുവയസ്സുകാരൻ ഇപ്പോൾ.

ജനുവരി മൂന്നാം തീയ്യതിയായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് മംഗളൂരുവിലേക്ക് മലബാർ എക്സപ്രസിൽ കയറിയതാണ് അമ്മയും മകനും. അവിടെ പല്ല് ഡോക്ടറെ കാണാനായിരുന്നു യാത്ര. കണ്ണപുരം കഴിഞ്ഞപ്പോഴാണ് അപകടം സംഭവിച്ചത്. അടുത്തിരുന്നയാളുടെ കയ്യിലെ ചായ കുട്ടിയുടെ ദേഹത്ത് മറിഞ്ഞു. പൊള്ളിയത് കണ്ടപ്പോൾ അമ്മ സഹായം തേടി. എന്നാൽ പ്രാഥമിക ചികിത്സയെങ്കിലും നൽകാൻ സഹായിക്കുന്നതിന് പകരം റിസർവേഷൻ കോച്ചിൽ കയറിയതിന് പിഴയിടാനായിരുന്നു ഉദ്യോഗസ്ഥർക്ക് തിടുക്കമെന്ന് അമ്മ പറഞ്ഞു.

സഹയാത്രികരും തിരിഞ്ഞുനോക്കിയില്ലെന്നിവർ പറയുന്നു. പിന്നീട് ഉള്ളാൾ ഷനിലിറങ്ങി. ആശുപത്രിയിൽ പോയി. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് ബോക്സ് കോച്ചുകളിലില്ല. ഉള്ളത് ഗാർഡ് റൂമിൽ മാത്രമാണ്. അങ്ങോട്ടേക്ക് പോകാനായില്ല. ടിടിഇമാർ എത്തിച്ചതുമില്ലെന്ന് അമ്മ പറ‌ഞ്ഞു. എന്നാല്‍ ടിടിഇമാർ അടുത്ത സ്റ്റേഷനിലും കൺട്രോൾ റൂമിലും വിവരം അറിയിച്ചിരുന്നുവെന്നാണ് റെയിൽവെയുടെ മറുപടി. പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജര്‍സ റെയിൽവെ പൊലീസ് എന്നിവരോടാണ് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.

Related posts

നാട്ടിൽ പോകാതെ 14 വർഷം, ആഗ്രഹിച്ചപ്പോഴൊന്നും അതിന് അനുവദിക്കാതെ നിയമക്കുരുക്ക്; ഒടുവിൽ ചേതനയറ്റ് വീട്ടിലേക്ക്

Aswathi Kottiyoor

ഹെൽത്ത് കാർഡ് നിയമ നടപടികൾ ഒരു മാസത്തിന് ശേഷം*

Aswathi Kottiyoor

നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox