23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന; MDMAയുമായി യുട്യൂബ് വ്ലോഗറായ യുവതി പിടിയിൽ
Uncategorized

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന; MDMAയുമായി യുട്യൂബ് വ്ലോഗറായ യുവതി പിടിയിൽ

കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗർ പിടിയിൽ. കുന്നത്തുനാട് സ്വദേശി സ്വാതി കൃഷ്ണയാണ് എക്‌സൈസിന്റെ പിടിയിലായത്. എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായാണ് യുവതി പിടിയിലായത്. കാലടി മറ്റൂരിൽവെച്ചാണ് ഇവരെ പിടികൂടിയത്.കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related posts

കള്ളങ്ങളൊന്നും ഫലിക്കുന്നില്ല’: സോണിയയെ പ്രചാരണത്തിന് ഇറക്കിയതിന് മോദിയുടെ പരിഹാസം

സമ്മര്‍ദ്ദം ഫലം കണ്ടു, ‘തൊഴിലുറപ്പിന്’ ആശ്വാസം; പുനസ്ഥാപിച്ചത് ഒന്നരക്കോടി തൊഴിൽ ദിനങ്ങളെന്ന് മന്ത്രി

Aswathi Kottiyoor

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

Aswathi Kottiyoor
WordPress Image Lightbox