24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • ലോറി മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു
Uncategorized

ലോറി മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) മരിച്ചത്.റിയാദിൽ നിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ലോറി റിയാദ് നഗരത്തിനോട് ചേർന്നുള്ള ചെക്ക് പോയിൻറിന് സമീപം മറിഞ്ഞായിരുന്നു അപകടം. അജിത്താണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ – ലത ദേവദാസൻ ദമ്പതികളുടെ മകനാണ്. ഭാര്യ: അനഘ വിജയകുമാർ. മകൻ: മോഹനൻ. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.

Related posts

എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേളകത്ത് സംഘടിപ്പിച്ചു

Aswathi Kottiyoor

മക്കളെ കാണാന്‍ യുഎഇയിലെത്തിയ മലയാളി മരിച്ചു

Aswathi Kottiyoor

കേരളത്തിൽ വീണ്ടും നിപാ, ‘കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കണം’; ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി ഹൈബി ഈഡൻ

Aswathi Kottiyoor
WordPress Image Lightbox