23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • *അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവകാ തിരുനാളിന് തുടക്കമായി*
Uncategorized

*അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവകാ തിരുനാളിന് തുടക്കമായി*


അടയ്ക്കാത്തോട് സെന്റ് ജോസഫ് ഇടവകയുടെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട്‌ വികാരി ഫാ. സെബിൻ ഐക്കരത്താഴത്ത് കൊടി ഉയർത്തി. വി. കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. സന്തോഷ് ഒറവാറംതറ കാർമ്മികത്വം വഹിച്ചു. ജനുവരി അഞ്ച് മുതൽ 14 വരെ എല്ലാ ദിവസവും വി. കുർബാനയും നൊവേനയും നടക്കും. 12-ാം തീയ്യതി ഇടവകയുടെ വാർഷികാഘോഷവും കലാവിരുന്നും, 13ാം തീയ്യതി തിരുന്നാൾ പ്രദക്ഷിണവും, 14-ാം തീയ്യതി പ്രധാന തിരുനാൾ ദിനത്തിൽ നേർച്ച ഭക്ഷണവും ഉണ്ടായിരിക്കും. തിരുനാൾ ദിനങ്ങളിൽ ഫാ. ജെസ്സൽ കണ്ടത്തിൽ, ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ , മാനന്തവാടി രൂപതയിലെ നവ വൈദീകർ, ഫൊറോന വികാരി ഫാ. പോൾ കൂട്ടാല എന്നിവർ വി. കുർബാനയ്ക്കും നൊവേനയ്ക്കും കാർമ്മികത്വം വഹിക്കും

Related posts

കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor

അനുജന്‍റെ മൃതദേഹത്തിന് അടുത്ത് ഇരുന്നു, പിന്നെ എഴുന്നേറ്റില്ല; സഹോദരങ്ങളുടെ വേര്‍പാട് താങ്ങാനാകാതെ കുടുംബം

Aswathi Kottiyoor

റേഷൻ കാർഡ് മസ്റ്ററിംഗ്; ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് വീടുകളിൽ വന്ന് മസ്റ്ററിംഗ് നടത്തും

Aswathi Kottiyoor
WordPress Image Lightbox