21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തമിഴ്നാട്ടിൽ നിന്ന്‌ വേഗത്തിൽ മൂന്നാറിൽ എത്താം: ‘അരിക്കൊമ്പൻ റോഡ്’ നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌
Uncategorized

തമിഴ്നാട്ടിൽ നിന്ന്‌ വേഗത്തിൽ മൂന്നാറിൽ എത്താം: ‘അരിക്കൊമ്പൻ റോഡ്’ നവീകരിച്ച മൂന്നാർ–ബോഡിമെട്ട് പാതയുടെ ഉദ്‌ഘാടനം ഇന്ന്‌

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരണത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍ – ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്.

മൂന്നാറിന്റെ ടൂറിസം വികസനത്തിനു തന്നെ നാഴികക്കല്ലായി ഇതു മാറും. തമിഴ്നാട്ടിൽ നിന്ന്‌ ഈ പാതയിലൂടെ വേഗത്തിൽ മൂന്നാറിൽ എത്താൻ കഴിയും. 2017 ഒക്ടോബറിൽ ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിൽ നിന്ന്‌ 481.76 കോടി രൂപ അനുവദിച്ചിരുന

തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താം. സർക്കാരും പ്രത്യേക ശ്രദ്ധ നേടി. പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ റോഡിന്റെ നിർമാണ പ്രവൃത്തി അവലോകനം ചെയ്‌തിരുന്നു. കൊച്ചി മുതൽ മൂന്നാർ വരെയുള്ള രണ്ടാംഘട്ട റോഡ് വികസന പ്രവൃത്തി ആരംഭിക്കുകയും ചെയ്‌തു.

സംസ്ഥാന സർക്കാരിന്റെ പദ്ധതി നിർദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തിയാക്കാൻ പ്രയത്നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പ്രത്യേക നന്ദി അറിയിച്ചു.

Related posts

പ്രായപൂർത്തി ആകാത്ത വിദ്യാര്‍ത്ഥിനിയെ നിരന്തരം പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

Aswathi Kottiyoor

ലഹരിക്കെതിരെ ഡി.വൈ.എഫ്.ഐ. മാരത്തൺ

Aswathi Kottiyoor

*കണ്ണൂർ കാപ്പിമലയിൽ ഉരുൾപൊട്ടി, വൻ കൃഷിനാശം; അഴീക്കോട് വീടുകളിൽ വെള്ളം കയറി, 57 പേരെ മാറ്റിപ്പാർപ്പിച്ചു*

Aswathi Kottiyoor
WordPress Image Lightbox