24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • തിരുവല്ലം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ
Uncategorized

തിരുവല്ലം കസ്റ്റഡി മരണം; മൂന്ന് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടി സിബിഐ

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തിൽ മൂന്നു പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സിബിഐ. തിരുവല്ലം എസ്എച്ച്ഒ ആയിരുന്ന സുരേഷ് വി.നായർ, എസ്ഐ വിപിൻ പ്രകാശ്, ഗ്രേഡ് എസ് ഐ സജീവ് കുമാർ എന്നിവരെയാണ് പ്രതി ചേർത്തത്. 2022 ഫെബ്രുവരി 28 നാണ് ദമ്പതികളെ ആക്രമിച്ചതിന് തിരുവല്ലം പൊലീസ് കസ്റ്റഡിലെടുത്ത സുരേഷ് മരിച്ചത്. സുരേഷ് ഉള്‍പ്പടെ അഞ്ചുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 നായിരുന്നു സംഭവം. പിറ്റേദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുരേഷ് മരിച്ചെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാൽ പൊലീസ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും സുരേഷിന്‍റെ കുടുംബവും ആരോപിച്ചതോടെ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.

പ്രതികളെ രാത്രിയിൽ കസ്റ്റഡയിലെടുത്ത ശേഷം വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോഴും കൊണ്ടുവന്നപ്പോഴും സ്റ്റേഷൻ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയില്ലെന്നും വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതില്‍ വീഴ്ച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിഷേധം ശക്തമായതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

Related posts

മഴക്കെടുതി: തിരുവനന്തപുരത്തും കോട്ടയത്തും ചില സ്കൂളുകൾക്ക് അവധി

Aswathi Kottiyoor

‘ഓപ്പറേഷന്‍ മഖ്‌ന’; ദൗത്യസംഘത്തില്‍ 200 അംഗങ്ങൾ, പത്ത് ടീമായി തിരിഞ്ഞ് നിരീക്ഷണം

Aswathi Kottiyoor

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; അവധിക്കു നാട്ടില്‍ വന്ന സൈനികൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox