25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ
Uncategorized

ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ട; 75 കോടി രൂപ വിലവരുന്ന മെത്താഫെറ്റാമൈൻ പിടികൂടി, 8 പേർ അറസ്റ്റിൽ


ചെന്നൈയിലും ഇംഫാലിലും വൻ ലഹരി വേട്ടയുമായി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ 8 പേർ അറസ്റ്റിലായി. പിടികൂടിയ ലഹരി വസ്തുവിന് 75 കോടി രൂപ വിലവരുമെന്ന് എൻ സി ബി അറിയിച്ചു. ഡിസംബർ 21നും 28നും ആണ് ഇതുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റുകൾ നടന്നിരിക്കുന്നത്.ഡിസംബർ 21ന് 4.8 കിലോ മെത്താഫെറ്റാമൈനുമായി 4 പേരാണ് പിടിയിലായത്. ചെന്നൈ സ്വദേശികളായ ചിന്താമണി, വീര ശെൽവം, ശരവണൻ, ജോസഫ് പോൾ എന്നിവരെയാണ് പിടികൂടിയത്. ഇതിന് ശേഷം നടത്തിയ സംയുക്ത ഡ്രൈവിലാണ് ഇംഫാലിലെ മൊറയിൽ വെച്ച് ഇപ്പോൾ 4 പേരെ കൂടി പിടികൂടുന്നത്. കലൈമണി, രവി, റീന, റോഷൻകുമാർ എന്നിവരാണ് കുടുങ്ങിയത്. ഇവരിൽ നിന്ന് 11 കിലോ മെത്താഫെറ്റാമൈനാണ് പിടികൂടിയത്.

മൊത്തം 15.8 കിലോ മെത്താഫെറ്റാമൈൻ പിടികൂടിയിട്ടുണ്ട്. ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ ലഹരി വസ്തുക്കൾ. ചായ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

Related posts

വായന ദിനവും അനുസ്മരണവും സംഘടിപ്പിച്ചു

Aswathi Kottiyoor

പെൻഷൻ തുക നിക്ഷേപമൂല്യത്തിന്റെ പലിശ പോലുമില്ല; പിഎഫ് പെൻഷനിൽ നഷ്ടക്കളി.*

Aswathi Kottiyoor

എല്ലാം ഒരു ജീവൻ രക്ഷിക്കാൻ; മുംബൈയിൽ ട്രെയിൻ തള്ളിമാറ്റി യാത്രക്കാർ

Aswathi Kottiyoor
WordPress Image Lightbox