25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ടോക്കിയോ എയർപോർട്ടിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന് തീപിടിച്ചു, അഞ്ച് പേരെ കാണാതായി
Uncategorized

ടോക്കിയോ എയർപോർട്ടിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; വിമാനത്തിന് തീപിടിച്ചു, അഞ്ച് പേരെ കാണാതായി

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വടക്കൻ ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ ഷിൻ ചിറ്റോസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് ഹനേഡയിൽ എത്തിയ ‘JAL ഫ്ലൈറ്റ് 516’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി ജപ്പാൻ എയർലൈൻസിന്റെ വിമാനം കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വലിയ സ്‌ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചു.

തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 379 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ അടിയന്തരവാതിലിലൂടെ പുറത്തിറക്കി. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. എഴുപതിലധികം ഫയർ എഞ്ചിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരിൽ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

Related posts

ഉത്തരവുകൾ വെറും കടലാസുതുണ്ടുകളല്ല,പാലിക്കപ്പെടേണ്ടവയാണെന്ന് കെഎസ്ആര്‍ടിസി,പുനലൂരിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Aswathi Kottiyoor

പത്തനംതിട്ടയില്‍ യുവാവിനെ കാട്ടാന ആക്രമിച്ചു

Aswathi Kottiyoor

‘കാക്കയുടെ നിറം,മോഹിനിയാട്ടത്തിന് കൊള്ളില്ല’; ആർഎൽവി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ

Aswathi Kottiyoor
WordPress Image Lightbox