27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് ഗണേഷ് കുമാർ
Uncategorized

സിനിമാവകുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടില്ല; കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ട്, സഹകരിച്ചാൽ വിജയിപ്പിക്കാമെന്ന് ഗണേഷ് കുമാർ

കെഎസ്ആർടിസിയിൽ പ്രശ്നങ്ങളുണ്ടെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. ഗതാഗത വകുപ്പ് തന്നെയെന്ന് പ്രതീക്ഷിക്കുന്നു. തൊഴിലാളികൾ പറയുന്നതിൽ കാര്യമുണ്ട്. സഹകരിച്ചാൽ വിജയിപ്പിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നാണ് ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക.ഗ്രാമീണ മേഖലയിൽ ബസുകൾ കൂടുതലായി ഇറക്കും. അത് വലിയ മാറ്റമാകും. കെഎസ്ആർടിസിയെ സിസ്റ്റമാറ്റിക്ക് ആക്കി മാറ്റണം. തുടർച്ച ഉണ്ടാകണം. കെഎസ്ആർടിസിയെ സ്വയം പര്യാപ്തതയിൽ എത്തിക്കുക എളുപ്പമല്ല. തൊഴിലാളി ദ്രോഹ നടപടികളൊന്നും ഉണ്ടാകില്ല. കെഎസ്ആർടിസിയുടെ സാമ്പത്തിക ചോർച്ച അടയ്ക്കും. കെഎസ്ആർടിസിയെ കമ്പ്യൂട്ടർവത്കരിക്കും. സിനിമ വകുപ്പ് കിട്ടിയാൽ സന്തോഷം. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി കത്ത് കൊടുത്തിട്ടില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു.

Related posts

മകളെ… മാപ്പ് പ്രതിഷേധ ജ്വാല നടത്തി

Aswathi Kottiyoor

ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറുന്നവരുടെ ശ്രദ്ധയ്ക്ക്; വലിയ പിഴ കൊടുക്കേണ്ടി വരും –

Aswathi Kottiyoor

എം ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷൻ കോഴക്കേസില്‍ തെളിവ് ലഭിച്ചെന്ന് ഇഡി

Aswathi Kottiyoor
WordPress Image Lightbox