23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ, ഇന്ത്യയിൽ ആദ്യം ; മന്ത്രി എം ബി രാജേഷ്
Uncategorized

തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ, ഇന്ത്യയിൽ ആദ്യം ; മന്ത്രി എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ജനുവരി ഒന്ന് മുതൽ കെ-സ്മാര്‍ട്ടിലൂടെ ഓണ്‍ലൈനാകുന്നു. ഇന്ത്യയിലെ ചരിത്ര പദ്ധതിയാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്ന് മന്ത്രി എം ബി രാജേഷ്. ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറെന്നും തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.ജനുവരി ഒന്നിന് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും. കെ സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി രാജീവ്‌ ചടങ്ങിൽ വച്ച് പുറത്തിറക്കും. കേരളം ഇന്ത്യയ്ക്ക് നൽകുന്ന പുതിയ മാതൃകയാണ് കെ സ്മാർട്ട്. ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകുമെന്നും എം ബി രാജേഷ് പറഞ്ഞു.

Related posts

മൈക്രോ ഫിനാൻസ് വായ്പയിൽ കുടുങ്ങിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ

Aswathi Kottiyoor

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്.

Aswathi Kottiyoor

ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox