23.7 C
Iritty, IN
October 4, 2023
  • Home
  • Uncategorized
  • പിണറായിക്കെതിരെ വാളയാറിലെ അമ്മ ധർമടത്ത്​ സ്ഥാനാർഥി; ‘മക്കൾക്കും അമ്മമാർക്കും നീതി കിട്ടാൻ വേണ്ടിയാണ്​ മത്സരിക്കുന്നത്’​
Uncategorized

പിണറായിക്കെതിരെ വാളയാറിലെ അമ്മ ധർമടത്ത്​ സ്ഥാനാർഥി; ‘മക്കൾക്കും അമ്മമാർക്കും നീതി കിട്ടാൻ വേണ്ടിയാണ്​ മത്സരിക്കുന്നത്’​

വാളയാറിലെ അമ്മ നീതിയാത്ര നിറുത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് മത്സരിക്കും. തൃശൂരിൽ വാർത്താ സമ്മേളനത്തിലാണ്​ അവർ ഇത്​ പ്രഖ്യാപിച്ചത്​. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയും എല്ലാ അമ്മമാർക്കും വേണ്ടിയാണ്​ താൻ മത്സരിക്കുന്നത്​.

നീതിയെ പറ്റി മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കണം, അതിനാണ്​​ ധർമടത്ത്​ തന്നെ മത്സരിക്കുന്നത്​. നീതിക്ക്​ വേണ്ടി മുഖ്യമന്ത്രിയുടെ കാല് വരെ പിടിച്ചു. അദ്ദേഹം വാക്ക് പാലിച്ചില്ല. കേസന്വേഷണത്തിൽ കുറ്റകരമായ വീഴ്ച വരുത്തിയവർക്ക്​ സ്ഥാനക്കയറ്റം കൊടുക്കുകയാണ്​ ചെയ്​തത്​. ഇതിനെ പറ്റി മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമാണിത്​.

നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഇല്ല. സംഘപരിവാറിന്‍റെ പിന്തുണ വേണ്ട. യു.ഡി.എഫ്​ അടക്കമുള്ള മതേതരപാർട്ടികളുടെ പിന്തുണ വാങ്ങും. മാധ്യമങ്ങൾ എന്‍റെ മുഖം മറയ്​ക്കേണ്ട. ജാഥ മാത്രമേ നിറുത്തുന്നുള്ളൂ, സമരം തുടരുമെന്നും അവർ പറഞ്ഞു.

Related posts

സ്‌റ്റേജ് ഷോക്കിടെ ഭോജ്പുരി ഗായികക്ക് വെടിയേറ്റു

വര്‍ക്ക് ഷോപ്പ് പെര്‍മിറ്റിന് കൈക്കൂലി; മലപ്പുറത്ത് എഞ്ചിനീയറെ വിജിലന്‍സ് പിടികൂടി

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സ്വപ്ന സാക്ഷാത്ക്കാരം സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും*

WordPress Image Lightbox