27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വയനാട്ടിൽ പശുക്കിടാവിനെ തൊഴുത്തിൽ കയറിക്കൊന്ന കടുവ വീണ്ടുമെത്തി, അവശിഷ്ടം ഭക്ഷിച്ച് മടങ്ങി,
Uncategorized

വയനാട്ടിൽ പശുക്കിടാവിനെ തൊഴുത്തിൽ കയറിക്കൊന്ന കടുവ വീണ്ടുമെത്തി, അവശിഷ്ടം ഭക്ഷിച്ച് മടങ്ങി,

വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് സിസിയിൽ തൊഴുത്തിൽ കയറി കിടാവിനെ പിടിച്ച കടുവ ഇന്നലെ രാത്രി വീണ്ടും എത്തി. കഴിഞ്ഞ ദിവസം രാത്രി ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചിരുന്നു. അതിനെ തുടർന്നാണ് തൊഴുത്തിൽ കാമറ സ്ഥാപിച്ചത്. രണ്ടാം ദിവസം കടുവ എത്തിയപ്പോൾ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞു

വനം വകുപ്പിന്‍റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ എത്തിയ കടുവ, കിടാവിന്‍റെ അവശിഷ്ടങ്ങൾ ഭക്ഷിച്ചു മടങ്ങി. കടുവയുടെ പ്രായവും മറ്റു വിശദാംശങ്ങളും വനം വകുപ്പ് ശേഖരിച്ചുവരികയാണ്. പ്രദേശത്ത് കൂട് സ്ഥാപിക്കാൻ അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ, ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Related posts

‘അവർ ചെയ്തത് തെറ്റ്’; ആർഎൽവി രാമകൃഷ്ണനെ അപമാനിച്ച സത്യഭാമയ്ക്ക് എതിരെ ഫഹദ് ഫാസില്‍

Aswathi Kottiyoor

വീട്ടില്‍ നിന്നും ഫോണെടുത്തുകൊണ്ട് ഓടി റോഡിലിറങ്ങി; ബൈക്കിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

‘ജെറാൾഡ് ഫോഡ്’ അത്യാധുനിക ആയുധങ്ങളുമായി എറ്റവും വലിയ അമേരിക്കയുടെ സൈനീക കപ്പൽ ഇസ്രയേൽ തീരത്ത്

Aswathi Kottiyoor
WordPress Image Lightbox