ദില്ലി: ലൈംഗികാതിക്രമത്തിന് ഇരയാക്കിയ യുവാവിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. ദില്ലി നിസാമുദ്ദീനിലാണ് 25കാരൻ കൊല്ലപ്പെട്ടത്. ഇയാളെ കുട്ടികൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിസാമുദ്ദീൻ ബസ്തി നിവാസികളാണ് കൊല നടത്തിയത്. ഇയാളുടെ മുഖം കല്ലുകൊണ്ട് വികൃതമാക്കുകയും തെളിവുകൾ നശിപ്പിക്കാൻ ശരീരത്തിന് തീകൊളുത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ രണ്ട് 16 വയസുകാരെയും 17 വയസുകാരനെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഷെൽട്ടർ ഹോമിലേക്ക് അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു