23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷ ജീവനക്കാരൻ തെറിച്ചു വീണു; തൽക്ഷണം മരിച്ചു, അറസ്റ്റ്
Uncategorized

മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷ ജീവനക്കാരൻ തെറിച്ചു വീണു; തൽക്ഷണം മരിച്ചു, അറസ്റ്റ്

ബെം​ഗളൂരു: മദ്യലഹരിയിൽ വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് സുരക്ഷാ ജീവനക്കാരൻ മരിച്ചു. അമിതവേഗതയിലെത്തിയ കാർ സുരക്ഷാ ജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ ബാഷാ ഗോപി (38) തൽക്ഷണം മരിച്ചു. ഹൈദരാബാദിലെ ദേവേന്ദ്ര നഗറിലാണ് സംഭവമുണ്ടായത്. സംഭവത്തിൽ കാറോടിച്ച ബിരുദ വിദ്യാർത്ഥി മനീഷ് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

അതിനിടെ, അപകടം ഉണ്ടായതിനെ തുടർന്ന് കാറിലുണ്ടായിരുന്ന മറ്റ് അഞ്ച് സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. കാർ വേഗതയിലെത്തുന്നതും സുരക്ഷാജീവനക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള മതിലിന് പുറത്തേക്ക് സുരക്ഷാജീവനക്കാരൻ തെറിച്ചുവീണു. പൊലീസ് സ്ഥലത്തെത്തി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related posts

‘അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ച’; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

Aswathi Kottiyoor

പനി കൂടാം, അതീവ ജാഗ്രത വേണം; മന്ത്രി വീണാ ജോർ‍‍ജ്ജ്

Aswathi Kottiyoor

മോദിക്ക് സുരക്ഷാ ഭീഷണിയെന്ന റിപ്പോർട്ടിൽ 2 എൽഡിഎഫ് ഘടകകക്ഷികളുടെ പേരും: സുരേന്ദ്ര

Aswathi Kottiyoor
WordPress Image Lightbox