25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാധ്യമ പ്രവർത്തകർക്കും ഉപകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കണം; പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ
Uncategorized

മാധ്യമ പ്രവർത്തകർക്കും ഉപകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കണം; പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ ഭാഗത്തുനിന്നും പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ അക്രമണങ്ങളെ അപലപിക്കുന്നുവെന്നും മാധ്യമ പ്രവർത്തകർക്കും ഉപകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.കോൺഗ്രസ്‌ പ്രവർത്തകരുടെ കല്ലേറിലാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌ ഫോട്ടോഗ്രാഫർ വിൻസന്റ് പുളിക്കലിനും 24 ന്യൂസിലെ ജിനു എസ് രാജിനും പരുക്കേറ്റത്. വിൻസന്റിന്റെ തലയിൽ മൂന്ന് സ്റ്റിച്ചുണ്ട്. ജിനുവിന്റെ ചെവിക്കുള്ളിൽ മുറിവേറ്റു. യുവമോർച്ച പ്രവർത്തകർ ടയർ എറിഞ്ഞതിൽ 24 ക്യാമറമാൻ അഭിലാഷിന്റെ ക്യാമറ തകർന്നു.

Related posts

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തു

Aswathi Kottiyoor

കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ;പദയാത്രക്ക് തുടക്കമായി.

Aswathi Kottiyoor

എടവണ്ണപ്പാറയിലെ 17കാരിയുടെ മരണം; ‘റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ’, കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

Aswathi Kottiyoor
WordPress Image Lightbox