24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു
Uncategorized

കെഎസ്ആര്‍ടിസിക്ക് ആശ്വാസം; വിരമിക്കൽ ആനുകൂല്യത്തിന് മാറ്റിവെക്കേണ്ട തുക 5 ശതമാനമാക്കി കുറച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തിൽ നിന്ന് മാറ്റിവെക്കേണ്ട തുക ഹൈക്കോടതി കുറച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവച്ചാൽ മതിയെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വരുമാനത്തിന്റെ പത്ത് ശതമാനം വിരമിക്കൽ ആനുകൂല്യത്തിനായി മാറ്റിവെക്കണമെന്ന് ഉത്തരവിട്ടിരുന്നു. പുതിയ വിധി പ്രകാരം ജനുവരി ഒന്ന് മുതൽ കെഎസ്ആര്‍ടിസിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ശതമാനം വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനായി മാറ്റിവെക്കേണ്ടി വരും.

Related posts

ലൈംഗിക വിദ്യാഭ്യാസം അടുത്ത വർഷം മുതൽ പാഠ്യപദ്ധതിയിൽ; സർക്കാരിന്‌ ഹൈക്കോടതിയുടെ അഭിനന്ദനം

Aswathi Kottiyoor

തൃത്താലയിൽ സ്‌കൂൾ അധ്യാപിക ജീവനൊടുക്കി, പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

Aswathi Kottiyoor

വീടിന്റെ മേൽക്കൂര തകർന്നു ആളപായമില്ല;

Aswathi Kottiyoor
WordPress Image Lightbox