• Home
  • Uncategorized
  • തൃശ്ശൂരിൽ പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Uncategorized

തൃശ്ശൂരിൽ പൊലീസുകാരൻ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

തൃശ്ശൂർ: തൃശ്ശൂരിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ എ.ആർ. ക്യാംപിലെ ഡ്രൈവറായ സിവിൽ പൊലീസ് ഓഫീസർ പെരുമ്പിള്ളിശേരി സ്വദേശി ആദിഷ് (40)നെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റി പൊലീസ് കൺട്രോൾ റൂമിലെ ഡ്രൈവറായിരുന്നു ആദിഷ്. ഇയാൾ ദീർഘകാലമായി അവധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.

പെരുമ്പിള്ളിശ്ശേരിയിലുള്ള വീട്ടിൽ ആണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂർ സിറ്റി കൺട്രോൾ റൂമിൽ ഡ്രൈവറായി ജോലി ചെയ്തുവരവേ 2022 ഒക്ടോബര്‍ മുതല്‍ ആദിഷ് അവധിയിലായിരുന്നു. കാരണം ബോധിപ്പിക്കാതെ തുടര്‍ച്ചയായി ജോലിക്ക് ഹാജരാകാത്തതിന് പൊലീസ് സേനയിൽ നിന്ന് ‘ഡെസർട്ടഡ്’ ആണ്. ചേര്‍പ്പ് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം! സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത് 83 ലക്ഷം

Aswathi Kottiyoor

കൊല്ലത്ത് യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചു, തടഞ്ഞ സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമം; ‘സതീശന്മാർ’ പിടിയിൽ

Aswathi Kottiyoor

വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

Aswathi Kottiyoor
WordPress Image Lightbox