24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ
Uncategorized

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെ


മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ വെർച്വൽക്യു ബുക്കിങ് എൺപതിനായിരത്തിൽ താഴെ മാത്രമായിരുന്നു.ചൊവ്വാഴ്ച രാത്രി നട അടയ്ക്കുമ്പോൾ പതിനെട്ടാംപടി കയറാനുള്ള ക്യു ശബരിപീഠം വരെയുണ്ടായിരുന്നു. പതിനെട്ടാംപടി കയറാൻ 16 മണിക്കൂർ വരെ കാത്തുനിന്ന് തീർഥാടകർ വലഞ്ഞു.ഇതിനു പുറമേ പമ്പയിൽ തടഞ്ഞു നിർത്തിയവർ, വഴികളിൽ വാഹനങ്ങൾ പിടിച്ചിട്ടതു മൂലം കുടുങ്ങിയവർ തുടങ്ങി എല്ലാവരും ഇന്നലെ പുലർച്ചെ ദർശനത്തിനെത്തി. കൂടാതെ ഇന്നലെ ബുക്ക് ചെയ്തവരും വന്നു. ഇതാണു തിരക്ക് ക്രമാതീതമായി വർധിക്കാൻ കാരണം.

പടി കയറാനുള്ള തിരക്ക് ഇന്നലെ വൈകിട്ട് അപ്പാച്ചിമേട് മുകൾഭാഗം വരെയുണ്ടായിരുന്നു. അപ്പാച്ചിമേട് മുതൽ പമ്പ വരെ കുത്തനെയുള്ള ഇറക്കമായതിനാൽ അവിടെ ആരെയും ക്യു നിർത്തുന്നില്ല. പകരം പമ്പയിലാണ് തടയുന്നത്.

Related posts

കേന്ദ്രം വിദ്യാഭ്യാസത്തെയും പാഠപുസ്തകത്തെയും വർഗീയവത്കരിക്കുന്നു, പോരാട്ടം തുടരണം: എം ബി രാജേഷ്

Aswathi Kottiyoor

വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ബ്രഹ്മകുമാരിസ് ദ്വാദശ ജ്യോതിർലിംഗ ദർശനം ബിജെപി ദേശീയ സമിതി അംഗം രഘുനാഥ് ഉൽഘാടനം നിർവഹിച്ചു

Aswathi Kottiyoor

പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox