27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‍യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്
Uncategorized

ഇന്നും യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‍യു ഡിജിപി ഓഫീസ് മാര്‍ച്ചിൽ സംഘര്‍ഷം, പ്രവർത്തകരെ വളഞ്ഞിട്ട് തല്ലി പൊലീസ്

തിരുവനന്തപുരം:കെഎസ്‍യു പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്‍റെ പ്രചരണ ബോർഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകർത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരിക്കേറ്റു. വനിത പ്രവര്‍ത്തകര്‍ക്കുനേരെയും പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടെ ചാനല്‍ ക്യാമറാമാനെയും പൊലീസ് ലാത്തിവീശി. ക്യാമറാമാനാണെന്ന് പറഞ്ഞിട്ടും പൊലീസ് അതിക്രമം തുടരുകയായായിരുന്നുവെന്നാണ് ആരോപണം. അറിയാതെ സംഭവിച്ചതാണെന്നായിരുന്നു ഇതില്‍ പൊലീസിന്‍റെ പ്രതികരണം.

Related posts

എങ്ങോട്ടാ പൊന്നേ… സ്വർണവില ഇന്നും റെക്കോർഡിട്ടു

Aswathi Kottiyoor

വെറും 12 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് വില്‍പനയില്‍ ഞെട്ടിച്ച് ആടുജീവിതം, തുകയുടെ കണക്കുകള്‍ പുറത്ത്

Aswathi Kottiyoor

ആശാരിപ്പണിക്കെത്തിയ വീട്ടിൽ നിന്ന് യുവതിയുടെ നമ്പർ കൈശപ്പെടുത്തി, സൗഹൃദത്തിനിടെ അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണി

Aswathi Kottiyoor
WordPress Image Lightbox