23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു
Uncategorized

റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് സംസ്ഥാന സർക്കാർ 185.64 കോടി രൂപ അനുവദിച്ചു. റേഷൻ സാധനങ്ങൾ വിതരണത്തിന്‌ എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയുടെ വിതരണത്തിനായാണ് തുക അനുവദിച്ചത്.ഇവ വിതരണം ചെയ്യുന്നതിന് ആവശ്യമായ തുകയുടെ കേന്ദ്ര സർക്കാർ വിഹിതം ഒമ്പത് മാസമായിട്ടും ലഭ്യമാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം ഈ ഇനത്തിൽ ഒരു വർഷത്തേയ്ക്ക് ബജറ്റിൽ നീക്കിവച്ച തുക മുഴുവൻ കോർപറേഷന് നൽകാൻ തീരുമാനിച്ചത്.

ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരവും അല്ലാതെയുമുള്ള റേഷൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ അനുവദിക്കേണ്ട തുക മുഴുവൻ കുടിശികയാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടൽ.

Related posts

താരങ്ങളുടെ കൂട്ടയടി;സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം ആക്ഷന്‍ ത്രില്ലറായി

Aswathi Kottiyoor

കണ്ടെയ്‌നർ ലോറിയുടെ ടയർ ഊരിത്തെറിച്ചു; ഫാസ്‌ടാഗ് കൗണ്ടറിലിരുന്നയാൾ കൊല്ലപ്പെട്ടു

Aswathi Kottiyoor

‘ഇത്തരത്തിൽ പുറത്തു പോരേണ്ടി വന്നതിൽ വിഷമം, സിദ്ധാർത്ഥന്റെ മരണത്തിന് ശേഷം പരാതി കിട്ടിയിട്ടില്ല’: മുൻ വിസി

Aswathi Kottiyoor
WordPress Image Lightbox