27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എസ്എഫ്ഐ പ്രവർത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാൽ മതി’, ചരിത്രമറിയാഞ്ഞിട്ടാണ്; ഗവര്‍ണറോട് ഷംസീര്‍
Uncategorized

എസ്എഫ്ഐ പ്രവർത്തകരെ പേരക്കുട്ടികളെ പോലെ കണ്ടാൽ മതി’, ചരിത്രമറിയാഞ്ഞിട്ടാണ്; ഗവര്‍ണറോട് ഷംസീര്‍

മലപ്പുറം : ഗവ‍ര്‍ണര്‍ക്കെതിരായ സമരത്തിൽ എസ്എഫ്ഐയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ. ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്ക‍ര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ല. എസ് എഫ് ഐ പ്രവർത്തകരെ പേരകുട്ടികളെ പോലെ കണ്ടാൽ മതി. ഗവർണർക്ക് എസ് എഫ് ഐയുടെ ചരിത്രം അറിയാത്തതിനാലാണ് ക്രിമിനൽ സംഘമെന്ന് പറയുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ്‌ സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ. എന്നാൽ അങ്ങനെയൊന്നും വിട്ടുകളയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്യാമ്പസിൽ എസ് എഫ് എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം, ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം നൽകണമെന്നുമാണ് നി‍ര്‍ദ്ദേശം. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്

Related posts

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor

അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

Aswathi Kottiyoor

85 ലക്ഷം ചിലവിട്ട് അറ്റകുറ്റപ്പണികൾ തുടങ്ങിയ കൊട്ടിയൂർ വയനാട് ചുരം പാത തകർന്ന് തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox