27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • നഗരമധ്യത്തിലെ വാടക വീട്ടിൽ വ്യാജവാറ്റ് കേന്ദ്രം ; ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
Uncategorized

നഗരമധ്യത്തിലെ വാടക വീട്ടിൽ വ്യാജവാറ്റ് കേന്ദ്രം ; ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് വ്യാജവാറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ ക്രിമിനൽ കേസുകളിലെ പ്രതിയെ 25 ലിറ്റർ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്തു. ക്രിസ്തുമസ് – ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് നഗരമധ്യത്തിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ തോതിൽ വ്യാജവാറ്റിലേർപ്പെട്ടിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി വിതുര കളിയിക്കൽ കിഴക്കുംകര റോഡരികത്തു വീട്ടിൽ ശിവജി(53)യെ ആണ് നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

മഞ്ച ഗവ.ബോയിസ് ഹൈസ്കൂളിന് സമീപമുള്ള വാടക വീട്ടിലാണ് ഇയാൾ വ്യാജവാറ്റിലേർപ്പെട്ടിരുന്നത്. ഇയാളിൽ നിന്ന് ചാരായവും 250 ലിറ്റർ കോടയും 30,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. 1500 മുതൽ 2000 രൂപയ്ക്കു വരെയാണ് ഒരു ലിറ്റർ ചാരായം വില്പന നടത്തിയിരുന്നത് ‘നെടുമങ്ങാട് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജോർജ്ജ് ജോസഫിന്‍റെ നേതൃത്ത്വത്തിൽ നടന്ന റെയിഡിൽ പ്രിവൻ്റീവ് ആഫീസർമാരായ വി.അനിൽകുമാർ, സജിത്ത് സിഇഒമാരായ സുബി, ശ്രീകുമാർ, രജിത എന്നിവർ പങ്കെടുത്തു.

Related posts

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; മൂന്നാമത്തെ പ്രതിയും പിടിയിൽ .

Aswathi Kottiyoor

സുഗന്ധഗിരി മരംമുറിക്കേസില്‍ നടപടി; വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

Aswathi Kottiyoor

‘വാഴകൃഷി ഒന്നാകെ വെട്ടി നശിപ്പിച്ചു, തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ അയൽവാസികൾ ചവിട്ടി ഒടിച്ചു’; കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox