25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാര്‍ലമെന്റ് പുകയാക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്
Uncategorized

പാര്‍ലമെന്റ് പുകയാക്രമണം; മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്

പാര്‍ലമെന്റ് പുകസ്േ്രപ ആക്രമണത്തില്‍ മുഖ്യസൂത്രധാരന്‍ ലളിത് ഝായെന്ന് പൊലീസ്. ഇയാള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ആണെന്നാണ് അവകാശവാദം. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്.പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്‌സ്ആപ് വിഡിയോ വഴി അയച്ചു. മാധ്യമ വാര്‍ത്തകള്‍ കണ്ടോയെന്നും വിഡിയോ രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിര്‍ദേശവും നല്‍കി.

ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്. ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്നല്‍ ആപ് വഴിയാണ് ആശയവിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

അതേസമയം പുകയാക്രമണത്തിന് പിന്നാലെ ലോക്‌സഭയിലെ സുരക്ഷ ചുമതലയുള്ള ഏഴു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ലോക്‌സഭ സെക്രട്ടറിയേറ്റിന്റേതാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തി. കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

Related posts

പോളണ്ടില്‍ മലയാളി യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മലയാളി യുവാക്കൾക്കെതിരെ അച്ഛൻ

Aswathi Kottiyoor

തൃശൂര്‍ പൂരത്തിന് ഇന്ന് സമാപനം

ഹരിതവൽക്കരണ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള ഉപഭോക്തൃ ബോധവൽക്കരണം ആവശ്യമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox